ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Saturday, June 25, 2022 1:26 AM IST
കൊ​ട്ടാ​ര​ക്ക​ര: ടി​പ്പ​ർ ലോ​റി ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​രി​ൽ ഒ​രാ​ൾ മ​രി​ച്ചു. സ​ഹ​യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്ക്. ഇ​ള​മ്പ​ൽ കോ​ട്ട​വ​ട്ടം വ​ള്ളി​വി​ള വീ​ട്ടി​ൽ എ​സ്. ജോ​ൺ (78) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്കോ​ടി​ച്ചി​രു​ന്ന വി​ള​ക്കു​ടി സ്വ​ദേ​ശി വി​ൻ​സ​ന്‍റ് (50) നെ ​ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ എം​സി റോ​ഡി​ൽ കൊ​ട്ടാ​ര​ക്ക​ര ക​രി​ക്ക​ത്ത് വ​ച്ചാ​ണ് അ​പ​ക​ടം.

നാ​ട്ടു​കാ​ർ ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഇ​രു​വ​രെ​യും കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നെ​ങ്കി​ലും ജോ​ൺ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ജോ​ൺ കോ​ട്ട​വ​ട്ടം ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് പ​ള്ളി​യി​ലെ പാ​സ്റ്റ​ർ ആ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ന്‍റെ തൃ​ക്ക​ണ്ണ​മം​ഗ​ലി​ലെ വീ​ട്ടി​ൽ പോ​ക​വേ​യാ​ണ് അ​പ​ക​ടം. ഭാ​ര്യ: മേ​രി ജോ​ൺ. മ​ക്ക​ൾ: മ​റി​യാ​മ്മ, സൂ​സ​മ്മ, അ​ന്ന​മ്മ, സ​ന്തോ​ഷ്. മ​രു​മ​ക്ക​ൾ : കെ ​പി കു​ഞ്ഞു​മോ​ൻ , ജോ​ർ​ജ് , ജോ​സ​ഫ് ജോ​ൺ, ഷി​ബി. സം​സ്കാ​രം പി​ന്നീ​ട് കോ​ട്ട വ​ട്ടം ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സെ​മി​ത്തേ​രി​യി​ൽ ന​ട​ക്കും.