ഉ​പാ​സ​ന മെ​ഡി​ക്ക​ൽ എ​ക്സി​ബി​ഷ​ൻ 28 -മു​ത​ൽ കൊ​ല്ല​ത്ത്
Saturday, June 25, 2022 11:41 PM IST
കൊ​ല്ലം : ലോ​ക മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​പാ​സ​ന ആ​ശു​പ​ത്രി​യും ഉ​പാ​സ​ന കോ​ള​ജ് ഒ​ഫ് നേ​ഴ്സിം​ഗും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക് കാ​മ്പ​യി​നും മെ​ഡി​ക്ക​ൽ എ​ക്സി​ബി​ഷ​നും 28 മു​ത​ൽ 30 വ​രെ ഉ​പാ​സ​ന​യി​ൽ ന​ട​ക്കും.

വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന്‍റെ പു​രോ​ഗ​തി ജ​ന​ങ്ങ​ളി​ലേ​യ്ക്ക് എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന എ​ക്സി​ബി​ഷ​ൻ ജി​ല്ലാ ക​ള​ക്ട​ർ അ​ഫ്സാ​ന പ​ര​വീ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ന്‍റിന​ർ​ക്കോ​ട്ടി​ക് കാ​മ്പ​യി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ക്സൈ​സ് ആ​ന്‍റ് ആ​ന്‍റി ന​ർ​ക്കോ​ടി​ക് സെ​ൽ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ നി​ർ​വ​ഹി​ക്കും.

എ​ക്സി​ബി​ഷ​നി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ജി​ല്ല​യി​ലെ 15 സ്കൂ​ളു​ക​ളി​ലെ ആ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ എ​ക്സി​ബി​ഷ​നി​ൽ പ​ങ്കെ​ടു​ക്കും. സ​ർ​ജ​റി, പ​ല​ത​രം ചി​കി​ത്സാ രീ​തി​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി ഓ​ഡി​യോ വി​ഷ്വ​ൽ സെ​ഷ​നും ന​ട​ത്തും. ഫ​സ്റ്റ് എ​യ്ഡ് മീ​റ്റ്മെ​ന്‍റ് രീ​തി​ക​ളെ കു​റി​ച്ച് ഉ​പാ​സ​ന​യി​ലെ ഡോ​ക്ട​ർ​മാ​ർ ക്ലാ​സെ​ടു​ക്കും.

സൗ​ജ​ന്യ സ​ർ​ജ​റി ക്യാ​മ്പി​ലും എ​ക്സി​ബി​ഷ​നി​ലും പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഉ​പാ​സ​ന​യി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള സൗ​ജ​ന്യ വൗ​ച്ച​റു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ബോ​ധ​വ​ത്ക്ക​ര​ണ വെ​ൽ​ന​സ് കി​റ്റും ന​ൽ​കും. സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം എ​സി​പി സ​ഖ​റി​യ മാ​ത്യു നി​ർ​വ​ഹി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും 99610 98800, 92074 08999 എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.