പുനലൂർ ബൈപാസ്; സ​ർ​വേ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു
Saturday, June 25, 2022 11:42 PM IST
പു​ന​ലൂ​ർ : ബൈ​പാ​സ് സാ​ധ്യ​ത പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​വേ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. പു​ന​ലൂ​ർ പൈ​നാ​പ്പി​ൾ ജം​ഗ്ഷ​നി​ൽ നി​ന്നാ​ണ് സ​ർ​വേ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​ത്. പൊ​തു​രാ​മ​ത്ത് വ​കു​പ്പി​ലെ ഇ​ൻ​വ​സ്റ്റി​ഗേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലെ അ​സി.​എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ ഷ​ഹ​ൽ, അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നീ​യ​ർ രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള 10അം​ഗ സം​ഘ​മാ​ണ് പു​ന​ലൂ​രി​ൽ എ​ത്തി​യ​ത്.

സ​ർ​വേ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ത്ത് പി.​എ​സ്.​സു​പാ​ൽ എംഎ​ൽഎ എ​ത്തി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ നി​മ്മി എ​ബ്ര​ഹാം, വൈ​സ് ചെ​യ​ർ​മാ​ൻ വി.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ കൗ​ൺ​സി​ല​ർ​മാ​രാ​യ ദി​നേ​ശ​ൻ, പു​ഷ്പ​ല​ത, ര​ഞ്ജി​ത്ത്, സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി എ​സ് ബി​ജു, സിപിഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്‌​ണ​ൻ എ​ന്നി​വ​രും എംഎ​ൽഎ​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു