സിപിഐ ​മ​ണ്ഡ​ലം ക​മ്മി​റ്റി വി​ഭ​ജി​ക്കും: സ്ഥാ​ന​ങ്ങ​ൾ​ക്കാ​യി ഗ്രൂ​പ്പു​ക​ൾ മ​ത്സ​രി​ക്കും
Saturday, June 25, 2022 11:43 PM IST
ചാ​ത്ത​ന്നൂ​ർ: ഇ​ന്നലെ ആ​രം​ഭി​ച്ച പി ​ഐ ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം സ​മ്മേ​ള​ന​ത്തി​ൽ ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി വി​ഭ​ജി​ക്കും. പു​തു​താ​യി രൂ​പീ​ക​രി​ക്കു​ന്ന ചാ​ത്ത​ന്നൂ​ർ, പ​ര​വൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തി​നാ​യി ഗ്രൂ​പ്പു​ക​ൾ ശ​ക്ത​മാ​യി മ​ത്സ​രി​ക്കാ​നാ​ണ് നീ​ക്കം.

പ​ര​വൂ​ർ ന​ഗ​ര​സ​ഭ​യി​ലെ​യും പു​ത​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ​യും ര​ണ്ട് ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ൾ വീ​ത​വും ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ നാ​ല് ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളും അ​ട​ങ്ങു​ന്ന​താ​യി​രി​ക്കും പ​ര​വൂ​ർ​ മ​ണ്ഡ​ലം ക​മ്മി​റ്റി.

ചി​റ​ക്ക​ര, ചാ​ത്ത​ന്നൂ​ർ, ആ​ദി​ച്ച​ന​ല്ലൂ​ർ, പൂ​യ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ര​ണ്ടു വീ​തം ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളാ​യി​രി​ക്കും ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ൽ.
പ​ര​വൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യി പാ​ർ​ട്ടി​യു​ടെ പ്ര​ധാ​ന സം​ഘാ​ട​ക​നും സാം​സ്കാ​രി​ക മു​ഖ​വു​മാ​യ പാ​രി​പ്പ​ള്ളി ശ്രീ​കു​മാ​റും ചാ​ത്ത​ന്നൂ​രി​ൽ ആ​ർ. ദി​ലീ​പ് കു​മാ​റും സെ​ക്ര​ട്ട​റി​മാ​രാ​ക​ണ​മെ​ന്നാ​ണ് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് തീ​രു​മാ​ന​മെ​ന്ന​റി​യു​ന്നു.

പാ​രി​പ്പ​ള്ളി ശ്രീ​കു​മാ​ർ കാ​നം - ഇ​സ്മ​യി​ൽ ഗ്രൂ​പ്പു​ക​ളി​ലെ പ​ക്ഷ​പാ​തി​യ​ല്ല. പാ​രി​പ്പ​ള്ളി ശ്രീ​കു​മാ​റി​നെ​തി​രെ മു​ൻ ക​ല്ലു​വാ​തു​ക്ക​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന അ​നി​ൽ കു​മാ​റി​നെ ഒ​രു വി​ഭാ​ഗം രം​ഗ​ത്തി​റ​ക്കി മ​ത്സ​രി​പ്പി​ക്കാ​ൻ നീ​ക്ക​മു​ണ്ട്.

ചാ​ത്ത​ന്നൂ​രി​ൽ എ​ൻ. അ​ജ​യ​കു​മാ​റി​നെ സെ​ക്ര​ട്ട​റി​യാ​ക്കാ​ൻ ഒ​രു ശ്ര​മ​മു​ണ്ട്. പാ​ർ​ട്ടി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ആ​ർ. ദി​ലീ​പ് കു​മാ​റി​നെ​തി​രെ പൂ​യ​പ്പ​ള്ളി​യി​ൽ നി​ന്നു​ള്ള സു​ദ​ർ​ശ​ന​നെ മ​റു​പ​ക്ഷം രം​ഗ​ത്തി​റ​ക്കാ​ൻ നീ​ക്ക​മു​ണ്ട്.

ജി​ല്ല​യി​ൽ കാ​നം പ​ക്ഷ​ത്തി​ന് കാ​ര്യ​മാ​യ സ്വാ​ധീ​ന​മി​ല്ലാ​ത്ത മ​ണ്ഡ​ലം ക​മ്മി​റ്റി​യാ​യി​രു​ന്നു ചാ​ത്ത​ന്നൂ​ർ. ഇ​സ്മ​യി​ൽ പ​ക്ഷ​ക്കാ​ര​നാ​യ എ​ൻ. അ​നി​രു​ദ്ധ​ന്‍റേ​യും പ്ര​കാ​ശ്ബാ​ബു വി​ഭാ​ഗ​ക്കാ​ര​നാ​യ ജി.​എ​സ്. ജ​യ​ലാ​ൽ എം ​എ​ൽ എ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ര​ണ്ട് ചേ​രി​ക​ളാ​ണ് ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ​യാ​ണ് ചി​ത്രം മാ​റി​യ​ത്.

നി​യ​മ​സ​ഭ സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ക്കാ​ൻ ചേ​ർ​ന്ന മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പാ​രി​പ്പ​ള്ളി ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു വി​ഭാ​ഗം കാ​നം വി​ഭാ​ഗ​ക്കാ​രാ​യ ചി​ഞ്ചു​റാ​ണി, ആ​ർ. രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ പേ​ര് നി​ർ​ദേശി​ച്ചു. എംഎ​ൽഎ​ക്കെ​തി​രെ ഗു​രു​ത​ര​മാ​യ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളും ഉ​യ​ർ​ത്തി.

ഒ​ടു​വി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി എ​തി​ർ​പ്പ് ഉ​യ​ർ​ത്തി​യ​വ​രെ അ​നു​ന​യി​പ്പി​ച്ച് ജ​യ​ലാ​ലി​ന് ഒ​ര​വ​സ​രം കൂ​ടി ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ട​തോ​ടെ അ​പ്ര​സ​ക്ത​നാ​യ അ​വ​സ്ഥ​യി​ലാ​ണ് എ​ൻ. അ​നി​രു​ദ്ധ​ൻ. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം നി​ന്ന​വ​രി​ൽ ഒ​രു വി​ഭാ​ഗം കാ​നം പ​ക്ഷ​ത്തേ​ക്ക് മാ​റി​യി​ട്ടു​ണ്ട്.

സ​ഹ​ക​ര​ണ ആ​ശു​പ​ത്രി വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പെ​ട്ട് പാ​ർ​ട്ടി ന​ട​പ​ടി​യാ​ൽ പാ​ർ​ട്ടി​യു​ടെ ജി​ല്ലാ കൗ​ൺ​സി​ലി​ൽ നി​ന്നും മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ലേ​ക്ക് ത​രം താ​ഴ്ത്തി​യ ജി. ​എ​സ്. ജ​യ​ലാ​ലി​നെ​തി​രെ പാ​ർ​ട്ടി​യി​ൽ വ​ൻ​പ​ട​യൊ​രു​ക്ക​മാ​ണ് ന​ട​ങ്ങു​ന്ന​ത്.

ജി​ല്ലാ ക​മ്മി​റ്റി​യി​ലേ​ക്ക് തി​രി​ച്ചു വ​രാ​നു​ള്ള ശ്ര​മം ന​ട​ത്തു​ന്ന ജി. ​എ​സ്. ജ​യ​ലാ​ലി​ന്‍റെ ശ്ര​മ​ങ്ങ​ൾ ത​ച്ചു​ട​യ്ക്കാ​ൻ ഒ​രു വ​ലി​യ വി​ഭാ​ഗം ത​ന്നെ രം​ഗ​ത്തു​ണ്ട്. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞ​തും സ്വ​ന്തം ബൂ​ത്തി​ൽ വ​ള​ര​യേ​റെ പി​ന്നോ​ക്കം പോ​യ​തും, ച​ർ​ച്ച​യാ​കും. അ​തി​നെ​യെ​ല്ലാം എ​ത്ര​ത്തോ​ളം പ്ര​തി​രോ​ധി​ക്കാ​ൻ ജ​യ​ലാ​ലി​ന് ക​ഴി​യു​മെ​ന്ന്കാ​ത്തി​രു​ന്നു കാ​ണാം.