തെ​ര​ഞ്ഞെ​ടു​പ്പി​ൽ മോ​ദി സ​ർ​ക്കാ​രി​നെ പ​രാ​ജ​യ​പ്പെ​ടു​ത്ത​ണം: മു​ല്ല​ക്ക​ര
Sunday, June 26, 2022 11:24 PM IST
ചാ​ത്ത​ന്നൂ​ർ: അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മോ​ദി സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട​ണ​മെ​ന്ന്മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ. സി ​പി ഐ​ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം​സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചാ​ത്ത​ന്നൂ​ർ പി.​ര​വീ​ന്ദ്ര​ൻ ന​ഗ​റി​ൽ ന​ട​ന്ന പ്ര​തി​നി​ധി​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മോ​ദി സ​ർ​ക്കാ​രി​നെ പ​രാ​ജ​പ്പെ​ടു​ത്താ​ൻ മ​തേ​ത​ര ശ​ക്തി​ക​ൾ​ക്ക്ക​ഴി​യ​ണം. രാ​ജ്യ​ത്ത് മോ​ദി​യും ബി​ജെ​പി​യും പ​രാ​ജ​യ​പ്പെ​ട​ണ​മെ​ന്ന് ഭൂ​രി​പ​ക്ഷം ജ​ന​ങ്ങ​ളും ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ങ്കി​ലും ഇ​വ​രു​ടെ വോ​ട്ടു​ക​ൾ ഏ​കീ​ക​രി​ക്കു​ന്ന​തി​ൽ രാ​ജ്യ​ത്തെ ഇ​ട​തു​പ​ക്ഷ മ​തേ​ത​ര ക​ക്ഷി​ക​ൾ പാ​രാ​ജ​യ​പ്പെ​ടു​ക​യാ​ണ്. ന​രേ​ന്ദ്ര മോ​ദി​യു​ടെ ശ​ക്തി കൊ​ണ്ട​ല്ല ജ​ന​ത്തി​ന്‍റെ ശ​ക്തി ചി​ത​റി​ക്കി​ട​ക്കു​ന്ന​ത് കൊ​ണ്ടാ​ണ്.
സം​ഘ പ​രി​വാ​ർ രാ​ഷ്ട്രീ​യ​ത്തെ എ​തി​ർ​ത്ത് തോ​ൽ​പ്പി​ക്കു​വാ​നു​ള്ള സ​മാ​ന ചി​ന്താ​ഗ​തി​ക്കാ​രാ​യ പു​രോ​ഗ​മ​ന രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളെ ഒ​ന്നി​പ്പി​ക്കു​വാ​നു​ള്ള രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ സി ​പി ഐ ​യു​ടെ 24 -ാമ​ത് പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ ഉ​ണ്ടാ​കും.
മ​ത ഇ​ന്ത്യ​യി​ൽ നി​ന്നും മ​തേ​ത​ര ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​യാ​ണ് ഉ​ണ്ടാ​കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ആ​ക്ര​മി​ച്ച സം​ഭ​വം ശ​രി​യാ​യ സ​മ​ര രീ​തി​യ​ല്ല തീ​ർ​ത്തും തെ​റ്റാ​യ പ്ര​വ​ണ​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മു​തി​ർ​ന്ന പാ​ർ​ട്ടി അം​ഗം വി​ദ്യാ​ധ​ര​ൻ പ​താ​ക ഉ​യ​ർ​ത്തി. സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ​ആ​ർ ദി​ലീ​പ് കു​മാ​ർ, ഹ​രീ​ഷ്, എ​സ്.​ബി​നു, എ​ൻ.​സ​ദാ​ന​ന്ദ​ൻ പി​ള്ള, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ ആ​ർ രാ​മ​ച​ന്ദ്ര​ൻ, കെ.​ശി​വ​ശ​ങ്ക​ര​ൻ നാ​യ​ർ, ദേ​ശീ​യ ക​മ്മി​റ്റി അം​ഗം എ​ൻ.​അ​നി​രു​ദ്ധ​ൻ, ജി.​എ​സ് ജ​യ​ലാ​ൽ എം ​എ​ൽ എ, ​സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം.​വി​ജ​യ​കു​മാ​ർ, ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി.​ജി.​ലാ​ലു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​നി​ൽ​കു​മാ​ർ, നോ​ബ​ൽ ബാ​ബു, വി ​ജി ജ​യ എ​ന്നി​വ​ർ പ്ര​സീ​ഡി​യം നി​യ​ന്ത്രി​ച്ചു.