കൊ​ട്ടാ​ര​ക്ക​ര​യി​ലെ ബ​സ് സ്റ്റാ​ൻഡുക​ൾ മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​ങ്ങ​ളാ​യി
Sunday, June 26, 2022 11:24 PM IST
കൊ​ട്ടാ​ര​ക്ക​ര: അ​ടു​ത്ത​ടു​ത്തു സ്ഥി​തി ചെ​യ്യു​ന്ന കൊ​ട്ടാ​ര​ക്ക​ര​യി​ലെ കെഎ​സ് ആ​ർ ടി ​സി ബ​സ് സ്റ്റാ​ൻഡും സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻഡും മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റി. മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​ന്നാ​യി പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ൾ ത​ന്നെ ഇ​രു ബ​സ് സ്റ്റാ​ൻൻഡുക​ളി​ലു​മു​ണ്ട്.

കെഎ​സ്ആ​ർറ്റിസി ബസ് ​സ്റ്റാ​ൻഡിന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തോ​ടു ചേ​ർ​ന്ന് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്യു​ന്ന​തി​ന് പു​റ​കു​വ​ശ​ത്താ​യി​ട്ടാ​ണ് മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്രം.​ ട​ൺ ക​ണ​ക്കി​ന് മാ​ലി​ന്യ​മാ​ണ് ഇ​വി​ടെ കൊ​ണ്ടു​വ​ന്നു ത​ള്ളി​യി​ട്ടു​ള്ള​ത്. ചാ​ക്കു​കെ​ട്ടി​ലും ക​വ​റു​ക​ളി​ലും നി​റ​ച്ചാ​ണ് മാ​ലി​ന്യം ത​ള്ളി​യി​രി​ക്കു​ന്ന​ത്. രാ​ത്രി​യു​ടെ മ​റ​വി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ മാ​ലി​ന്യം വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​വ​ന്നാ​ണ് ഇ​വി​ടെ ഉ​പേ​ക്ഷി​ക്കു​ന്ന​ത്.​ പ​തി​ന​ഞ്ചി​ല​ധി​കം സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രു​ള്ള​പ്പോ​ഴാ​ണ് ദി​നം​പ്ര​തി​യു​ള്ള ഈ ​മാ​ലി​ന്യം ത​ള്ള​ൽ. മ​ഴ പെ​യ്യു​മ്പോ​ൾ അ​ഴു​കി​യ മാ​ലി​ന്യ​ത്തി​ന്‍റെ ദു​ർ​ഗന്ധം നി​മി​ത്തം മൂ​ക്കു​പൊ​ത്താ​തെ സ്റ്റാ​ൻഡി​ൽ പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യി​ല്ല. ഈ​ച്ച​യും കൊ​തു​കു മ​ട​ക്ക​മു​ള്ള ക്ഷു​ദ്ര​ജീ​വി​ക​ളു​ടെ ശ​ല്യ​വും അ​സ​ഹ​നീ​യ​മാ​ണ്.

സ്വ​കാ​ര്യ സ്റ്റാ​ൻഡിന്‍റെ ഉ​ള്ളി​ൽ ത​ന്നെ​യാ​ണ് മാ​ലി​ന്യ നി​ക്ഷേ​പ​ണ സ്ഥ​ലം. കു​ന്നു​പോ​ലെ മാ​ലി​ന്യം ഇ​വി​ടെ കെ​ട്ടി​ക്കി​ട​ക്കു​ന്നു​ണ്ട്. ഇ​വി​ടെ​യും പു​റ​ത്തു നി​ന്നു​ള്ള മാ​ലി​ന്യ​മാ​ണ് കൊ​ണ്ടു​വ​ന്ന് ത​ള്ളു​ന്ന​ത്. ​നേ​ര​ത്തെ ന​ഗ​ര​സ​ഭാ തൊ​ഴി​ലാ​ളി​ക​ൾ പു​ല​ർ​ച്ചെ ത​ന്നെ ഈ ​മാ​ലി​ന്യം നീ​ക്കം ചെ​യ്തു വ​ന്നി​രു​ന്ന​താ​ണ്. ഇ​പ്പോ​ഴ​തും ന​ട​ക്കു​ന്നി​ല്ല. ഇ​വി​ടെ​യും ദു​ർ​ഗന്ധ​വും ക്ഷു​ദ്ര​ജീ​വി​ക​ളു​ടെ ശ​ല്യ​വും അ​സ​ഹ​നീ​യ​മാ​ണ്. സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻഡിലെ വൈ​റ്റി​ല മോ​ഡ​ലി​ൽ ന​വീ​ക​രി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ പ്ര​ഖ്യാ​പി​ക്കു​ക​യും നി​ർ​മാ​ണം ഉ​ദ്ഘാ​ടനം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.​ എ​ന്നാ​ൽ ഒ​രി​ഞ്ചു​പോ​ലും മു​ന്നോ​ട്ടു പോ​കാ​ൻ ന​ഗ​ര​സ​ഭ​ക്കാ​യി​ട്ടി​ല്ല. സ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളാ​ണ് കാ​ര​ണ​മാ​യി പ​റ​യ​പ്പെ​ടു​ന്ന​ത്.

ബ​സ് സ്റ്റാ​ൻഡുക​ളു​ടെ പു​റ​കു​വ​ശ​ത്തു കൂ​ടി​യു​ള്ള തോ​ടും മ​ലീ​മ​സ​മാ​ണ്. അ​ഴു​കി​യ മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ന്ന് ദു​ഷി​ച്ചു നാ​റു​ന്നു. മ​ഴ​ക്കാ​ല​പൂ​ർ​വശു​ചീ​ക​ര​ണ​ത്തി​ലു​ൾ​പ്പെ​ടു​ത്തി സ്റ്റാ​ൻഡുക​ളി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന​തി​നോ ഇ​വി​ടു​ത്തെ മാ​ലി​ന്യ നി​ക്ഷേ​പം ത​ട​യു​ന്ന​തി​നോ ന​ഗ​ര​സ​ഭ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടു​മി​ല്ല.