കൊ​ല്ലം പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യി​ൽ
Sunday, June 26, 2022 11:26 PM IST
കൊ​ല്ലം: ന​ഗ​ര​ത്തി​ൽ മി​ക്ക​യി​ട​ത്തും ആ​ഴ്ച​ക​ളാ​യി മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ത്ത നി​ല​യി​ൽ. കൊ​ല്ലം ടൗ​ണി​ന്‍റെ പ​ല ഭാ​ഗ​ത്തും മാ​ലി​ന്യം കു​ന്നു​കൂ​ടി കി​ട​ക്കു​ക​യാ​ണ്. ഇ​വ നീ​ക്കം ചെ​യ്യാ​ൻ അ​ധി​കൃ​ത​ർ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല. ഇ​തു​കാ​ര​ണം കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യി​ലാ​ണ് ക​ഴി​യു​ന്ന​ത്. എ​വി​ടെ തി​രി​ഞ്ഞൊ​ന്ന് നോ​ക്കി​യാ​ലും അ​വി​ടെ​ല്ലാം മ​ല പോ​ലെ മാ​ലി​ന്യം എ​ന്ന​താ​ണ് ന​ഗ​ര​ത്തി​ൽ എ​ല്ലാ​യി​ട​ത്തെ​യും സ്ഥി​തി.
കൊ​ല്ലം പ​ള്ളി​ത്തോ​ട്ടം റോ​ഡി​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ വ​ലി​ച്ചെ​റി​ഞ്ഞ നി​ല​യി​ലും ചി​ന്ന​ക്ക​ട കോ​ട്ട​യ്ക്ക​ൽ ആ​ര്യ വൈ​ദൃ​ശാ​ല റോ​ഡ്, വൈ​എം​സി​എ റോ​ഡ്, പോ​ർ​ട്ട് കൊ​ല്ലം റോ​ഡ് മെ​യി​ൻ റോ​ഡ് എ​ന്നി ഭാ​ഗ​ങ്ങ​ളി​ലും അ​ഴ്ച​ക​ളാ​യി നീ​ക്കം ചെ​യ്യാ​ത്ത നി​ല​യി​ൽ മാ​ലി​ന്യം കു​ന്നു കൂ​ടു​ക​യാ​ണ്. ഇ​ത് പ്ര​ദേ​ശ​വാ​സി​ക​ളേ​യും സ​മീ​പ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​പാ​രി​ക​ളെ​യും ഏ​റെ ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണ്. അ​ഴു​കി​യ നി​ല​യി​ൽ കി​ട​ക്കു​ന്ന മാ​ലി​ന്യ​ത്തി​ൽ നി​ന്ന് വ​മി​ക്കു​ന്ന ദു​ർ​ഗ​ന്ധം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് അ​സ​ഹ്യ​മാ​യി​രി​ക്ക​യാ​ണ്. ഇ​ത് ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്നാ​ണ് ന​ഗ​ര​വാ​സി​ക​ൾ ഭ​യ​പ്പെ​ടു​ന്ന​ത്.
മാ​ലി​ന്യം കു​ന്നു​കൂ​ടു​ന്ന​ത് പ​ല​ത​വ​ണ കോ​ർ​പ്പ​റേ​ഷ​ൻ അ​ധി​കൃ​ത​രെ അ​റി​യി​ച്ചെ​ങ്കി​ലും നാ​ളി​തു​വ​രെ​യും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​ട​വി​ട്ടാ​ണെ​ങ്കി​ലും എ​ല്ലാ ദി​വ​സ​വും ചെ​യ്യു​ന്ന മ​ഴ​യെ തു​ട​ർ​ന്ന് ടൗ​ണി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും കു​ന്നു​കൂ​ടു​ന്ന മാ​ലി​ന്യ​ങ്ങ​ളി​ൽ നി​ന്നും റോ​ഡി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​കി എ​ത്തു​ന്ന​തും പ​തി​വ് കാ​ഴ്ച​യാ​ണ്.
നി​ര​വ​ധി യാ​ത്ര​ക്കാ​രും സ്കൂ​ൾ കു​ട്ടി​ക​ളും നി​ര​ന്ത​രം യാ​ത്ര ചെ​യ്യു​ന്ന ഈ ​ഭാ​ഗ​ങ്ങ​ളി​ലെ മാ​ലി​ന്യം നി​ക്കം ചെ​യ്ത് സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
ഡെ​ങ്കു​പ്പി​നി​യും വൈ​റ​ൽ പ​നി​യും കൊ​ല്ല​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും അ​നു​ദി​നം വ​ർ​ധി​ക്കു​മ്പോ​ഴും സ​മ​യ​ബ​ന്ധി​ത​മാ​യി മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ൻ ത​യാ​റാ​കാ​ത്ത കോ​ർ​പ്പ​റേ​ഷ​ൻ അ​ധി​കൃ​ത​രു​ടെ ക​ണ്ണി​ൽ ചോ​ര​യി​ല്ലാ​ത്ത ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.