ഗു​ണ​നി​ല​വാ​ര​മു​ള്ള ഉ​ൽ​പന്ന​ങ്ങ​ൾ ഭ​ക്ഷ്യ​വ​കു​പ്പ് വ​ഴി ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ എ​ത്തി​ക്കു​ന്നു: മ​ന്ത്രി
Sunday, June 26, 2022 11:26 PM IST
ച​വ​റ : ഗു​ണ​നി​ല​വാ​ര​മു​ള്ള ഉ​ൽ​പന്ന​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ൽ ഭ​ക്ഷ്യ വ​കു​പ്പ് ഏ​റെ ശ്ര​ദ്ധി​ക്കു​ന്നു​ണ്ടെ​ന്ന് ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ ഉ​പ​ഭോ​ക്തൃ​കാ​ര്യ ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് മ​ന്ത്രി ജി ​ആ​ർ അ​നി​ൽ.

ച​വ​റ കൊ​റ്റം​കു​ള​ങ്ങ​ര​യി​ൽ നി​ന്നും ന​ല്ലെ​ഴു​ത്ത് മു​ക്ക് ജം​ഗ്ഷ​നി​ലേ​ക്ക് മാ​റ്റി​യ ന​വീ​ക​രി​ച്ച സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പൊ​തു​മാ​ർ​ക്ക​റ്റി​ലെ വി​ല നി​യ​ന്ത്രി​ക്കാ​നും ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ ശ്ര​ദ്ധി​ക്കു​ന്നു​ണ്ട്. ഭ​ക്ഷ്യ​ക്ഷാ​മം ഉ​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ സ​ർ​ക്കാ​ർ എ​ടു​ത്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലാ​യി 1853 കോ​ടി രൂ​പ​യു​ടെ സ​ബ്സി​ഡി ഉ​ൽ​പന്ന​ങ്ങ​ളാ​ണ് ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ​ത്. കോ​വി​ഡ് കാ​ല​ത്ത് സൗ​ജ​ന്യ കി​റ്റും സ​ബ്സി​ഡി നി​ര​ക്കി​ലു​ള്ള സാ​ധ​ന​ങ്ങ​ളും കൊ​ടു​ത്ത മ​റ്റൊ​രു സം​സ്ഥാ​ന​വും ഇ​ന്ത്യ​യി​ൽ കാ​ണു​ക​യി​ല്ല എ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​ ഈ കാ​ല​യ​ള​വി​ൽ ജ​ന​ങ്ങ​ളെ പ​ട്ടി​ണി കി​ട​ക്കാ​തെ ഇ​ട​പെ​ട്ട ഒ​രു ഗ​വ​ൺ​മെ​ന്‍റ് ആ​ണ് ഇത്.

സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ ക​ട പ​ദ്ധ​തി​വ​ഴി അ​ർ​ഹ​ത​പ്പെ​ട്ട എ​ല്ലാ​വ​ർ​ക്കും സാ​ധ​നം എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യം ആ​ണ് സ​ർ​ക്കാ​രി​നു​ള്ള​ത്.​ കേ​ര​ള​ത്തി​ലെ എ​ല്ലാ ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലും സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ​ക​ട എ​ത്തി​ക്കും. കേ​ന്ദ്ര​ത്തി​ൽ നി​ന്നു​മു​ള്ള ഭ​ക്ഷ്യ ല​ഭ്യ​ത കു​റ​യു​മ്പോ​ൾ ആ​ണ് കേ​ര​ള​ത്തി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും വി​ഹി​തം കു​റ​യു​ന്ന​തെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. മ​ത്സ്യ​മേ​ഖ​ല​യി​ലേ​യും റേ​ഷ​ൻ ഉ​ട​മ​ക​ൾ​ക്കും ഉ​ള്ള മ​ണ്ണെ​ണ്ണ വി​ഹി​തം കേ​ന്ദ്രം പ​ടി​പ​ടി​യാ​യി വെ​ട്ടി കു​റ​ച്ചി​രി​ക്കു​ക​യാ​ണ്.​ കേ​ര​ള​ത്തോ​ടു​ള്ള കേ​ന്ദ്ര നി​ല​പാ​ടി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നും ഇ​തി​നാ​യി ജ​ന​ങ്ങ​ളു​ടെ ഒ​രു കൂ​ട്ടാ​യ്മ വ​ള​ർ​ന്നു വ​രേ​ണ്ട ഒ​രു കാ​ല​ഘ​ട്ട​മാ​ണ് ഇ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഏ​തെ​ങ്കി​ലും ഉ​ൽ​പ്പ​ന്ന​ത്തി​ന് ഗു​ണ​നി​ല​വാ​രം കു​റ​വാ​ണെ​ങ്കി​ൽ ആ ​വി​വ​രം ജ​ന​ങ്ങ​ൾ ത​ന്നെ അ​റി​യി​ക്ക​ണ​മെ​ന്നും ആ​ത്മാ​ർ​ത്ഥ​മു​ള്ള ജീ​വ​ന​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും ഉ​ണ്ടെ​ങ്കി​ൽ ഏ​തു സ്ഥാ​പ​ന​വും വ​ള​രു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ ഡോ.​സു​ജി​ത് വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി.​ ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേരി ആ​ദ്യ വി​ല്പ​ന നി​ർ​വ​ഹി​ച്ചു. സ​പ്ലൈ​കോ ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഡോ. ​സ​ഞ്ജീ​ബ് പ​ട്ജോ​ഷി, മു​ൻ എം​എ​ൽ​എ ആ​ർ രാ​മ​ച​ന്ദ്ര​ൻ, ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ ​ബാ​ബു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി ​പി സു​ധീ​ഷ് കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജി​ജി ആ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം കെ ​പ്ര​ദീ​പ്, വി​വി​ധ പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ ആ​ർ ര​വീ​ന്ദ്ര​ൻ, പി ​ബി രാ​ജു, ച​വ​റ​ ഗോ​പ​കു​മാ​ർ, കി​ണ​റു​വി​ള​സ​ലാ​ഹു​ദ്ദീ​ൻ, ഇ ​ജോ​ൺ,ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ സി.​ബി മോ​ഹ​ന​കു​മാ​ർ, മേ​ഖ​ല അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ പ്ര​വീ​ൺ, ക​രു​നാ​ഗ​പ്പ​ള്ളി ഡി​പ്പോ മാ​നേ​ജ​ർ അ​നി​ൽ​കു​മാ​ർ പി ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.