യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ
Monday, June 27, 2022 10:51 PM IST
കൊ​ല്ലം: വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത​തി​നെ ചൊ​ല്ലി ഉ​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മ​ധ്യ വ​യ​സ്ക​ൻ കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ചാ​ത്തി​നാം​കു​ളം ചി​ല​ങ്കു​മു​ക്കി​ൽ ജ​ന​കീ​യ​ന​ഗ​ർ ഉ​ഷാ ദേ​വ ഭ​വ​നി​ൽ സ​ഹ​ദേ​വ​ൻ (63) ആ​ണ് അ​റ​സ്റ്റി​ൽ ആ​യ​ത്. ചാ​ത്തി​നാം​കു​ളം ജ​ന​കീ​യ ന​ഗ​ർ 71 ൽ ​ഷാ​ജി ഭ​വ​നി​ൽ ഷാ​നും കു​ടും​ബ​വും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് പ്ര​തി സ​ഹ​ദേ​വ​ന്‍റെ വീ​ടി​ന് മു​ൻ​വ​ശം പാ​ർ​ക്ക് ചെ​യ്ത​തി​ലു​ള്ള വി​രോ​ധം, ത​ർ​ക്ക​ത്തി​ലും തു​ട​ർ​ന്ന് ആ​ക്ര​മ​ണ​ത്തി​ലും ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.
ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് പ്ര​തി കൈ​യ്യി​ലി​രു​ന്ന ക​ത്തി​കൊ​ണ്ട ് ഷാ​നി​നെ മാ​ര​ക​മാ​യി ആ​ക്ര​മി​ക്കു​ക​യും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ കി​ളി​കൊ​ല്ലൂ​ർ ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ് കെ ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള പോ​ലീ​സ് സം​ഘ​ത്തെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ സാ​ഹ​സി​ക​മാ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യ്ത​ത്.
കൊ​ല്ലം അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ജി.​ഡി. വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​ളി​കൊ​ല്ലൂ​ർ സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ് കെ, ​എ​സ്‌​ഐ മാ​രാ​യ അ​നീ​ഷ് എ​പി, ജാ​ന​സ് പി ​ബേ​ബി, എ​എ​സ്ഐ മാ​രാ​യ രാ​ജേ​ഷ്, സ​ന്തോ​ഷ് കു​മാ​ർ, സി​പി​ഒ മ​ണി​ക​ണ്ഠ​ൻ, സി​ന്ധു എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.