ല​ഹ​രി വി​രു​ദ്ധ റാ​ലി​യു​മാ​യി അ​മൃ​ത​യി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ്
Monday, June 27, 2022 10:59 PM IST
പാ​രി​പ്പ​ള്ളി : അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​മൃ​ത സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ റാ​ലി​യും ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യും സം​ഘ​ടി​പ്പി​ച്ചു.
സ്കു​ളി​ൽ നി​ന്ന് ആ​രം​ഭി​ച്ച റാ​ലി​യി​ൽ സീ​നി​യ​ർ, ജൂ​നി​യ​ർ, സൂ​പ്പ​ർ സീ​നി​യ​ർ ഉ​ൾ​പ്പ​ടെ ഇ​രു​ന്നൂ​റോ​ളം കേ​ഡ​റ്റു​ക​ൾ പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് പാ​രി​പ്പ​ള്ളി ജം​ഗ്ഷ​നി​ൽ പാ​രി​പ്പ​ള്ളി എ​സ്എ​ച്ച് ഒ ​അ​ൽ ജ​ബാ​ർ ല​ഹ​രി​മു​ക്ത ലോ​ക​ത്തി​നാ​യി ദീ​പം തെ​ളി​യി​ച്ചു പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.
കേ​ഡ​റ്റു​ക​ൾ ഉ​ൾ​പ്പ​ടെ അ​ഞ്ഞൂ​റോ​ളം പേ​ർ ദീ​പം തെ​ളി​യി​ച്ച് ല​ഹ​രി വി​രു​ദ്ധ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് അ​ൽ ജ​ബ്ബാ​ർ ചൊ​ല്ലി​യ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ എ​ല്ലാ വ​രും ഏ​റ്റു​ചൊ​ല്ലി
ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​രി​ത പ്ര​താ​പ്, ഹെ​ഡ് മി​സ്ട്ര​സ് ഗി​രി​ജ​കു​മാ​രി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ർ. ജ​യ​ച​ന്ദ്ര​ൻ, എ​ഴി​പ്പു​റം വാ​ർ​ഡ് മെ​മ്പ​ർ മു​ര​ളീ​ധ​ര​ൻ, പി​ടി ത ​വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. രാ​ധാ​കൃ​ഷ്ണ​ൻ, ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​ന്ദ​രേ​ശ​ൻ, പാ​രി​പ്പ​ള്ളി എ​സ്ഐ സു​രേ​ഷ് കു​മാ​ർ, ജ​ന​മൈ​ത്രി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ സു​ഭാ​ഷ് എ​സ് , ഡോ​ൾ​മ, ബാ​ബു പാ​ക്ക​നാ​ർ, പ്ര​സാ​ദ്, സി ​പി ഒ ​മാ​രാ​യ എ. ​സു​ഭാ​ഷ്ബാ​ബു, ബി​ന്ദു എ​ൻ.​ആ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.