ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​തെ ക​ട​ക​ൾ പൊ​ളി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ​വി​രു​ദ്ധം
Tuesday, June 28, 2022 10:52 PM IST
ചാ​ത്ത​ന്നൂ​ർ: നാ​ഷ​ണ​ൽ ഹൈ​വേ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭൂ​മി​യ്ക്കും കെ​ട്ടി​ട​ത്തി​നും വി​ല ന​ൽ​കി​യെ​ങ്കി​ലും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ മാ​റ്റി സ്ഥാ​പി​ക്കാ​ൻ ഷി​ഫ്റ്റിം​ഗ് ചാ​ർ​ജ് ഇ​ന​ത്തി​ൽ എ​ൻ​എ​ച്ച് എ​ൽ​എ ന​ൽ​കു​മെ​ന്നേ​റ്റ 75000 രൂ​പ നാ​ളി​തു വ​രെ​യും ന​ൽ​കി​യി​ട്ടി​ല്ല.
ജി​ല്ല​യി​ൽ പെ​ട്ടി ക​ട​ക​ൾ ഉ​ൾ​പ്പെ​ടെ ആ​കെ 4356 പേ​ര് അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും 3060 അ​പേ​ക്ഷ​ക​ൾ മാ​ത്ര​മാ​ണ് പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. അ​തി​ൽ​ത്ത​ന്നെ 700 എ​ണ്ണം മാ​ത്ര​മാ​ണ് തീ​ർ​പ്പാ​ക്കി തു​ക അ​നു​വ​ദി​ച്ച പ​ട്ടി​ക​യി​ൽ പെ​ട്ട​ത്.
ബാ​ക്കി അ​പേ​ക്ഷ​ക​ളി​ൽ കോ​വി​ഡ് കാ​ല​ത്തെ ലൈ​സ​ൻ​സ്, വാ​ട​ക​ക്ക​രാ​ർ എ​ന്നി​വ ഇ​ല്ലാ​ത്ത​താ​ണ് കാ​ര​ണം. ഇ​തി​നു പ​രി​ഹാ​ര​മാ​യി ഡെ​പ്യൂ​ട്ടി ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കെ​ട്ടി​ടം ഉ​ട​മ​ക​ളി​ൽ നി​ന്നും വാ​ങ്ങി ന​ൽ​കേ​ണ്ട സാ​ക്ഷ്യ​പ​ത്ര​ത്തി​ന്‍റെ മാ​തൃ​ക ത​യ്യാ​ർ ചെ​യ്തു ന​ൽ​കി​യ​ത് വ്യാ​പാ​രി​ക​ൾ 200 രൂ​പ മു​ദ്ര​പ​ത്ര​ത്തി​ൽ ത​യാ​റാ​ക്കി​യെ​ങ്കി​ലും അ​തും ഇ​പ്പോ​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ല. ഇ​തേ ആ​വ​ശ്യ​ത്തി​ന് നേ​ര​ത്തെ വി​ല്ലേ​ജ് ഓ​ഫീ​സ​റി​ൽ നി​ന്നും പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി​യി​ൽ നി​ന്നും സാ​ക്ഷ്യ​പ​ത്രം വാ​ങ്ങി ന​ൽ​കി​യി​രു​ന്നു.
തു​ക ന​ൽ​കാ​തി​രി​ക്കാ​ൻ ഓ​രോ ത​വ​ണ​യും അ​നാ​വ​ശ്യ നി​ബ​ന്ധ​ന​ക​ളു​ണ്ടാ​ക്കു​ക​യാ​ണ്. ഷി​ഫ്റ്റിം​ഗ് ചാ​ർ​ജാ​യി അ​നു​വ​ദി​ച്ച തു​ക ന​ൽ​കാ​തെ അ​വ​ശേ​ഷി​ക്കു​ന്ന ഒ​രു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഒ​ഴി​യി​ല്ല എ​ന്ന് ജി​ല്ലാ ക​ള​ക്ട​റെ രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​ട്ടു​ള്ള​താ​യി വ്യ​വ​സാ​യ സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. നി​സാ​ർ, പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.