ഓ​ണ്‍​ലൈ​ന്‍ റ​മ്മി ക​ളി​ക്കാ​ന്‍ പ​ണത്തിനാ‍യി ഇരുപതുകാ​ര​ന്‍ പി​ടി​ച്ചു​പ​റി ന​ട​ത്തി
Wednesday, June 29, 2022 10:55 PM IST
അ​ഞ്ച​ല്‍: അ​ഞ്ച​ലി​ല്‍ വീ​ട്ട​മ്മ​യു​ടെ മാ​ല പി​ടി​ച്ചു​പ​റി​ച്ച കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍. പ​ത്ത​ടി കാ​ഞ്ഞു​വ​യാ​ല്‍ സു​ധീ​ര്‍ മ​ന്‍​സി​ലി​ല്‍ മു​ഹ​മ്മ​ദ് യ​ഹി​യ (20) ആ​ണ് അ​ഞ്ച​ല്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം. അ​ഗ​സ്ത്യ​കോ​ട് കോ​മ​ള​ത്ത് അ​ര​വി​ന്ദ് ആ​രാ​മ​ത്തി​ല്‍ ധ​ര്‍​മ്മ​ല​ത​യു​ടെ മാ​ല​യാ​ണ് പ്ര​തി പൊ​ട്ടി​ച്ചെ​ടു​ത്ത്. അ​ര്‍​ജു​ന​ന്‍ എ​ന്ന​യാ​ളു​ടെ വി​ലാ​സം തേ​ടി​യെ​ത്തു​ക​യും പി​ന്നീ​ട് കു​ടി​ക്കാ​ന്‍ വെ​ള്ളം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത പ്ര​തി ധ​ര്‍​മ്മ​ല​ത വെ​ള്ള​വു​മാ​യി എ​ത്തു​ന്ന​തി​നി​ടെ ക​ഴു​ത്തി​ല്‍ കി​ട​ന്ന മാ​ല പൊ​ട്ടി​ച്ചു​ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് കേ​സെ​ടു​ത്ത അ​ഞ്ച​ല്‍ പോ​ലീ​സ് പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ക്കം പ​രി​ശോ​ധി​ക്കു​ക​യും മു​ഹ​മ​ദ് യ​ഹി​യാ​യെ തി​രി​ച്ച​റി​യു​ക​യു​മാ​യി​രു​ന്നു. ബി​രു​ദ​ധാ​രി​യാ​യ പ്ര​തി പി​ടി​ച്ചു​പ​റി ന​ട​ത്തി​യ​ത് ഓ​ണ്‍​ലൈ​ന്‍ റ​മ്മി ക​ളി​ക്കു​ന്ന​തി​ന​യു​ള്ള പ​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ്. ഓ​ണ്‍​ലൈ​ന്‍ വ​ഴി റ​മ്മി ക​ളി​ച്ച​തി​ലൂ​ടെ ല​ക്ഷ​ങ്ങ​ള്‍ തു​ല​ച്ച ഇ​യാ​ള്‍ ബ​ന്ധു​ക്ക​ളു​ടെ അ​ട​ക്കം അ​ക്കൗ​ണ്ടി​ല്‍ നി​ന്നു​ള്ള പ​ണ​വും ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നു.

അ​ഞ്ച​ല്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​ജി ഗോ​പ​കു​മാ​ര്‍, എ​സ് ഐ ​പ്ര​ജീ​ഷ് കു​മാ​ര്‍, ഗ്രേ​ഡ് എ​സ് ഐ ​നി​സാ​ര്‍, എ ​എ​സ് ഐ ​അ​ജി​ത്ത് ലാ​ല്‍ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ സ​ന്തോ​ഷ്‌, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ദീ​പു, സ​ജി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ മു​ഹ​മ​ദ് യ​ഹി​യ​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.