മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി ഐ​ആ​ര്‍​ഇ
Wednesday, June 29, 2022 11:10 PM IST
ച​വ​റ: കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മ​യ ച​വ​റ ഐ ​ആ​ര്‍ ഇ ​കോ​വി​ഡാ​ന​ന്ത​ര മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. കു​ള​ങ്ങ​ര ഭാ​ഗം പ്ര​ത്യാ​ശ ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി, എ​സ്എ​ന്‍ ലൈ​ബ്ര​റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ വേ​ളാ​ങ്ക​ണ്ണി ദേ​വാ​ല​യ​ത്തി​ലും ത​ട്ടാ​ശേ​രി എ​സ്എ​ന്‍ ലൈ​ബ്ര​റി​യി​ലു​മാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.
പ​ള്‍​മ​നോ​ള​ജി, ശ്വാ​സ കോ​ശ പ്ര​വ​ര്‍​ത്ത​ന ക്ഷ​മ​താ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പ് നി​ര​വ​ധി പേ​ര്‍​ക്ക് പ്ര​യോ​ജ​ന​പ്പെ​ട്ടു. ക​മ്പ​നി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ആ​ര്‍. വി. ​വി​ശ്വ​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ച​വ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ബു, ബ്ലോ​ക്ക് അം​ഗം ആ​ര്‍.​ജി​ജി, ജ​ന പ്ര​തി​നി​ധി​ക​ളാ​യ കെ. ​പ്ര​ദീ​പ്, അ​ശ്വ​നി, ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ എ​ന്‍.​എ​സ്. അ​ജി​ത്, ചീ​ഫ് മാ​നേ​ജ​ര്‍ കെ.​എ​സ്. ഭ​ക്ത ദ​ര്‍​ശ​ന്‍, പ്ര​ത്യാ​ശ സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഫ്രാ​ന്‍​സി​സി. ജെ. ​നെ​റ്റോ, ഫ്രെ​ഡി ഫെ​റി​യ, എ​സ് എ​ന്‍ ലൈ​ബ്ര​റി ഭാ​ര​വാ​ഹി​ക​ളാ​യ വി.​കെ. മ​ധു​സൂ​ദ​ന​ന്‍, സു​ഭാ​ഷ്, പി.​കെ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ക​മ്പ​നി​യു​ടെ സാ​മൂ​ഹ ഉ​ത്ത​ര​വാ​ദി​ത്ത പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പി​ല്‍ വൃ​ക്ഷ​ത്തൈ​ക​ളും വി​ത​ര​ണം ചെ​യ്തു.