ക​ട​ന്ന​ല്‍ കു​ത്തേ​റ്റു എ​ട്ടു​വ​യ​സു​കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്
Saturday, July 2, 2022 11:57 PM IST
അ​ഞ്ച​ല്‍ : ക​ട​ന്ന​ല്‍ കൂ​ട്ട​ത്തി​ന്‍റെ കു​ത്തേ​റ്റ എ​ട്ടു​വ​യ​സു​കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്. കു​ള​ത്തു​പ്പു​ഴ ചോ​ഴി​യ​ക്കോ​ട് മി​ല്‍​പ്പാ​ലം ഷൈ​ല മ​ന്‍​സി​ലി​ല്‍ മു​ഫീ​ദ് അ​ലി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

വീ​ടി​നു സ​മീ​പ​ത്തു​ള്ള ക​ട​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ പ്ലാ​വി​ല്‍ കൂ​ടു​കെ​ട്ടി​യ ക​ട​ന്ന​ല്‍ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ ബ​ന്ധു​ക്ക​ള്‍ കു​ട്ടി​യെ മ​ട​ത്ത​റ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് ക​ട​യ്ക്ക​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു.

എ​ന്നാ​ല്‍ ത​ല​യ്ക്ക് അ​ട​ക്കം കു​ത്തേ​റ്റ കു​ട്ടി​യെ പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ട​ക്കം നി​ത്യ​വും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍ സ​ഞ്ച​രി​ക്കു​ന്ന മി​ല്‍​പ്പാ​ലം പാ​ത​യി​ല്‍ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ നി​ല്‍​ക്കു​ന്ന ക​ട​ന്ന​ല്‍ കൂ​ട്ട​ത്തെ ന​ശി​പ്പി​ക്ക​ണം എ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.