ശി​വ​ലിം​ഗ പ്ര​തി​ഷ്ഠാ ച​ട​ങ്ങ് ഇന്ന് മു​ത​ൽ
Saturday, July 2, 2022 11:59 PM IST
കൊ​ല്ലം: ഭ​ര​ണി​ക്കാ​വ്, പ​ന​പ്പെ​ട്ടി ബ​സ​വേ​ശ്വ​ര പീ​പ്പി​ൾ​സ് വെ​ൽ​ഫ​യ​ർ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ആ​സ്ഥാ​ന​ത്ത് മ​ഹാ​ശി​വ​ലിം​ഗ പ്ര​തി​ഷ്ഠ​യു​ടെ​യും അ​നു​ബ​ന്ധ പ്ര​തി​ഷ്ഠ​ക​ളും ഇന്നും നാളെയും ന​ട​ക്കും. കാ​ശി വാ​ര​ണാ​സി ജം​ഗ​ൻ​വാ​ടി മ​ഠ​ത്തി​ലെ ഡോ.​ച​ന്ദ്ര​ശേ​ഖ​ര ശി​വാ​ചാ​ര്യ സ്വാ​മി​ക​ളു​ടെ കാ​ർ​മി​ക​ത്വ​ത്തി​ലും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ വീ​ര​ശൈ​വ മ​ഠാ​ധി​പ​ന്മാ​രു​ടെ​യും, ശി​വാ​ചാ​ര്യ​ന്മാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലു​മാ​ണ് ച​ട​ങ്ങു​ക​ൾ.

ഇന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ഭ​ക്തി​ഗാ​ന​മേ​ള​യും തു​ട​ർ​ന്ന് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം, ധ​ർ​മ്മ​സ​ഭ, പു​ര​സ്കാ​ര​ദാ​നം എ​ന്നി​വ ന​ട​ക്കും. തു​ട​ർ​ന്ന് വി​ശ്വാ​സി​ക​ൾ​ക്ക് ശി​വ​ലിം​ഗ​ധാ​ര​ണ മ​ഹാ​യ​ജ്ഞ​വും ന​ട​ക്കും. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലും അ​ന്ന​ദാ​നം ഉ​ണ്ടാ​യി​രി​ക്കും. നാ​ലി​ന് ഉ​ച്ച​യ്ക്ക് സി.​ആ​ർ.​മ​ഹേ​ഷ് എം​എ​ൽ​എ, ബി.​ബി.​ഗോ​പ​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ശി​ലാ​സ്ഥാ​പ​നം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യും, മ​ഹാ​ത്മാ ബ​സ​വേ​ശ്വ​ര​ൻ സ്ഥാ​പി​ച്ച ആ​ദ്യ​ത്തെ പാ​ർ​ല​മെ​ന്റ് സം​വി​ധാ​ന​മാ​യ അ​നു​ഭ​വ മ​ണ്ഡ​പം . ആ​രി​ഫ് എം​പി​യും, ക​ലാ​ക്ഷേ​ത്രം കോ​വൂ​ർ കു​ഞ്ഞു മോ​ൻ എം​എ​ൽ​എ​യും ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ആ​ർ. സു​ജി​ന്തും പി​ആ​ർ​ഒ എം.​എ​സ്.​ശ്രീ​കു​മാ​റും അ​റി​യി​ച്ചു.