പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്നു
Sunday, July 3, 2022 10:54 PM IST
പു​ന​ലൂ​ർ : മൂ​വാ​റ്റു​പു​ഴ റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്നു. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ റോ​ഡി​നെ സം​ര​ക്ഷി​ക്കാ​ൻ കെ​ട്ടി​യ ഗാ​ബി​യ​ൻ ഭി​ത്തി​യു​ടെ ഭാ​ഗ​മാ​ണ് ത​ക​ർ​ന്ന​ത്.

പു​ന​ലൂ​ർ നെ​ല്ലി​പ്പ​ള്ളി​യി​ൽ പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്ന​ത്. നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​യാ​ണ് പാ​ലം ത​ക​രാ​ൻ കാ​ര​ണ​മെ​ന്ന് ഇ​തി​നോ​ട​കം ത​ന്നെ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നു​വ​ന്നു.

വ​ള​രെ ശ​ക്ത​മാ​യും ഉ​റ​പ്പോ​ടെ​യും നി​ർ​മി​ക്കേ​ണ്ട​താ​ണ് ഗാ​ബി​യ​ൻ ഭി​ത്തി. ക​ല്ല​ട​യാ​റ്റി​ലെ ഒ​ഴു​ക്ക് അ​തി​ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു അ​പ​ക​ടം ഉ​ണ്ടാ​യ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ത​ക​രാ​ത്ത ഭി​ത്തി ത​ക​ർ​ന്ന​ത് നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ വ​ലി​യ ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​ഴി​മ​തി പു​റ​ത്തു​കൊ​ണ്ടു വ​ര​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ഴി​മ​തി​യും
കെ​ടു​കാ​ര്യ​സ്ഥ​ത​യും

പു​ന​ലൂ​ർ : പു​ന​ലൂ​ർ- മൂ​വാ​റ്റു​പു​ഴ മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ർ​മാ​ണ​ത്തി​ൽ വ​ലി​യ അ​ഴി​മ​തി​യും കെ​ടു​കാ​ര്യ​സ്ഥ​ത​യു​മാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ന്ന് പു​ന​ലൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സി. ​വി​ജ​യ​കു​മാ​ർ ആ​രോ​പി​ച്ചു.

നി​ർ​മാ​ണ ഘ​ട്ട​ത്തി​ൽ ആ​ദ്യം നെ​ല്ലി​പ്പ​ള്ളി​യി​ൽ റോ​ഡ് ഇ​ടി​ഞ്ഞു താ​ഴ്ന്ന് ഗ​താ​ഗ​തം നി​ശ്ച​ല​മാ​യ അ​വ​സ്ഥ​യു​ണ്ടാ​യി. ഇ​പ്പോ​ൾ കൂ​റ്റ​ൻ ഗാ​ഫി​യ​ൻ ഭി​ത്തി ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. നെ​ല്ലി​പ്പ​ള്ളി ഭാ​ഗ​ത്തെ കൂ​റ്റ​ൻ ഗാ​ഫി​യ​ൻ ഭി​ത്തി ത​ക​ർ​ന്ന​ത് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത മൂ​ല​മാ​ണ്. കെ​എ​സ്ടി​പി​യു​ടെ ഈ ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കേ​ണ്ട ബ​ന്ധ​പ്പെ​ട്ട എ​ൻ​ജി​നീ​യ​ർ​മാ​രും ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രും തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ല. നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ വി​ല​യി​രു​ത്തേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ർ ആ​വ​ശ്യ​മാ​യ മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ത്ത​ത് കൊ​ണ്ടാ​ണ് ഇ​ത്ത​രം വ​ലി​യ വീ​ഴ്ച​ക​ൾ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​ത് മൂ​ലം ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​ക്കാ​ല​മാ​യി പ്ര​ദേ​ശ​ത്തെ ജ​ന​വാ​സ മേ​ഖ​ല​യി​ലു​ള്ള​വ​ർ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്.

ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യ ന​ട​പ​ടി​ക​ൾ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ന​ട​ക്കു​ന്ന മേ​ഖ​ല​യി​ലെ കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​പ്പെ​ടു​ക​യും ടെ​ലി​ഫോ​ൺ ബ​ന്ധ​ങ്ങ​ൾ വി​ച്ഛേ​ദി​ക്ക​പ്പെ​ടു​ക​യും വൈ​ദ്യു​തി​യും ഇ​ട​വ​ഴി​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​വും എ​ല്ലാം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യം നി​ര​ന്ത​ര​മു​ണ്ടാ​കു​ന്നു.

അ​ടി​യ​ന്ത​ര​മാ​യി അ​ഴി​മ​തി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് സി. ​വി​ജ​യ​കു​മാ​ർ പ​റ​ഞ്ഞു.