ശ​ക്ത​മാ​യ മ​ഴ​യി​ൽ വീ​ട് ഇ​ടി​ഞ്ഞു വീ​ണു
Sunday, July 3, 2022 10:54 PM IST
കൊ​ട്ടി​യം: ക​ന​ത്ത മ​ഴ​യി​ൽ വീ​ട് ഇ​ടി​ഞ്ഞു വീ​ണു. അ​പ​ക​ടം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്. തൃ​ക്കോ​വി​ൽ​വ​ട്ടം പ​ഞ്ചാ​യ​ത്തി​ലെ കു​രീ​പ്പ​ള്ളി ജ​യ​ന്തി​കോ​ള​നി​യി​ലെ സു​ജി​ത് ഭ​വ​നി​ൽ സു​രേ​ഷ്കു​മാ​റി​ന്‍റെ വീ​ടാ​ണ് ഇ​ടി​ഞ്ഞു വീ​ണ​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ യാ​ണ് വീ​ടി​ന്‍റെ അ​ടു​ക്ക​ള​ഭാ​ഗം പൂ​ർ​ണ​മാ​യും മ​റ്റു​ള്ള ഭാ​ഗം ഭാ​ഗി​ക​മാ​യും ഇ​ടി​ഞ്ഞു വീ​ണ​ത്.
സു​രേ​ഷി​ന്‍റെ അ​മ്മ അ​ടു​ക്ക​ള​യി​ൽ ആ​ഹാ​രം പാ​ച​കം ചെ​യ്തു കൊ​ണ്ടി​രി​ക്കെ മു​ക​ളി​ൽ ചെ​റി​യ ശ​ബ്ദം കേ​ട്ട് വെ​ളി​യി​ലി​റ​ങ്ങി നി​ൽ​ക്കു​മ്പോ​ൾ വ​ലി​യ ശ​ബ്ദ​ത്തോ​ടെ​യാ​ണ് ഇ​ടി​ഞ്ഞു വീ​ണ​ത്. വി​ല്ലേ​ജ് പ​ഞ്ചാ​യ​ത്ത്‌ അ​ധി​കാ​രി​ക​ളെ അ​റി​യി​ച്ചു.