റി​സ​ർ​വ് ബ​റ്റാ​ലി​യ​ൻ കാ​യി​ക ക്ഷ​മ​ത പ​രീ​ക്ഷ: ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Sunday, July 3, 2022 10:54 PM IST
കൊ​ല്ലം: കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ ന​ട​ത്തു​ന്ന ഇ​ൻ​ഡ്യ​ൻ റി​സ​ർ​വ് ബ​റ്റാ​ലി​യ​ൻ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ ത​സ്തി​ക​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ 5 കി​ലോ​മീ​റ്റ​ർ ദൂ​ര എ​ൻ​ഡു​റ​ൻ​സ് ടെ​സ്റ്റ് ന​ട​ക്കു​ന്ന​തി​നാ​ൽ സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും.
5 മു​ത​ൽ 13 വ​രെ​യും 19 മു​ത​ൽ 23 വ​രെ​യും രാ​വി​ലെ 5 മു​ത​ൽ 9 വ​രെ​യു​മാ​ണ് പ്ര​വേ​ശ​ന​പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. ഇ​തി​നാ​ൽ ഈ ​സ​മ​യ​ങ്ങ​ളി​ൽ ക​ർ​ശ​ന ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മു​ണ്ട ായി​രി​ക്കു​ന്ന​താ​ണ്.
എ​ൻ​ഡു​റ​സ് ടെ​സ്റ്റ് ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ: കൊ​ല്ലം പാ​രി​പ്പ​ള്ളി പ​ര​വൂ​ർ റോ​ഡ് (മു​ക്ക​ട ജം​ഗ്ഷ​ൻ-​ആ​ർ​ജി ട്രെ​ഡേ​ർ​സ്-​മൃ​ഗാ​ശു​പ​ത്രി പു​ത്ത​ൻ​കു​ളം-​മീ​ന​ന്പ​ലം ജം​ഗ്ഷ​ൻ), ആ​ശ്രാ​മം റോ​ഡ് (ആ​ശ്രാ​മം ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ- ഹോ​ളി ഫാ​മി​ലി കാ​ത്ത​ലി​ക് ച​ർ​ച്ച്-​ആ​യു​ർ​വേ​ദ ഹോ​സ്പി​റ്റ​ൽ -ഹോ​ക്കി സ്റ്റേ​ഡി​യം മു​നീ​ശ്വ​ര സ്വാ​മി ടെ​ന്പി​ൾ- ഹോ​ളി ഈ​സ്റ്റ് കോ​ർ​ണ​ർ ഓ​ഫ് ആ​ശ്രാ​മം ഗ്രൗ​ണ്ട്) ബീ​ച്ച് റോ​ഡ് ( പോ​ർ​ട്ട് കൊ​ല്ലം ജം​ഗ്ഷ​ൻ- ക​ള​ക്ട​ർ ബം​ഗ്ലാ​വ് - ഡി​സി​സി ഓ​ഫീ​സ് - വെ​ടി​കു​ന്ന് - ബീ​ച്ച് റോ​ഡ്) എ​ന്നി​വ​യാ​ണ്.
പാ​രി​പ്പ​ള്ളി - പ​ര​വൂ​ർ റോ​ഡി​ൽ (തി​രി​ച്ചും) യാ​ത്ര ചെ​യ്യു​വാ​നാ​യി പാ​രി​പ്പ​ള്ളി-​മീ​ന​ന്പ​ലം ജം​ഗ്ഷ​ൻ- യു​കെ​എ​ഫ് കോ​ളേ​ജ് -മൈ​ല​വി​ള- ഉൗ​ന്നി​ൻ​മൂ​ട്- പ​ര​വൂ​ർ തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന​താ​ണ്. പി​എ​സ്സി ന​ട​ത്തു​ന്ന കാ​യി​ക ക്ഷ​മ​ത പ​രീ​ക്ഷ ആ​യ​തി​നാ​ൽ ഇ​വി​ട​ങ്ങ​ളി​ൽ ഫോ​ട്ടോ​ഗ്രാ​ഫി, വി​ഡി​യോ​ഗ്രാ​ഫി എ​ന്നി​വ അ​നു​വ​ദ​നീ​യ​മ​ല്ല. കൂ​ടാ​തെ ടെ​സ്റ്റ് ന​ട​ക്കു​ന്ന റൂ​ട്ടു​ക​ളി​ലും പ​രി​സ​ര​ത്തും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കൊ​പ്പം വ​രു​ന്ന​വ​ർ​ക്കും നി​യ​ന്ത്ര​ണ​മു​ണ്ട ായി​രി​ക്കു​ന്ന​താ​ണെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.