കൊ​ട്ടാ​ര​ക്ക​ര​യി​ൽ എ​ക്‌​സൈ​സ് കോം​പ്ല​ക്സി​ന് വ​ഴി തെ​ളി​യുന്നു
Sunday, July 3, 2022 11:03 PM IST
കൊ​ട്ടാ​ര​ക്ക​ര: വാ​ട​ക കെ​ട്ടി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന കൊ​ട്ടാ​ര​ക്ക​ര​യി​ലെ എ​ക്സൈ​സ് ഓ​ഫീ​സു​ക​ൾ ഒ​രു കു​ട​ക്കീ​ഴി​ലാ​ക്കു​ന്ന​തി​ന് വ​ഴി​തെ​ളി​യു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് പ്ര​ഖ്യാ​പി​ച്ച എ​ക്സൈ​സ് കോം​പ്ല​ക്സ് യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ.
കൊ​ട്ടാ​ര​ക്ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള 33 സെ​ന്‍റ് റ​വ​ന്യു​ഭൂ​മി എ​ക്സൈ​സ് വ​കു​പ്പി​ന് വി​ട്ടു​കൊ​ടു​ക്കാ​ൻ ഭ​ര​ണ ത​ല​ത്തി​ൽ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. താ​മ​സി​യാ​തെ ഇ​ത് ഉ​ത്ത​ര​വാ​യി പു​റ​ത്തി​റ​ങ്ങും. നി​ല​വി​ൽ എ​ക്സൈ​സ് സി ​ഐ ഓ​ഫി​സ് ഇ​വി​ടെ​യു​ള്ള കാ​ല​പ്പ​ഴ​ക്കം ചെ​ന്ന കെ​ട്ടി​ട​ത്തി​ൽ വാ​ട​ക​ക്ക് പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​ണ്.
ഇ​വി​ടെ​യാ​ണ് എ​ക്സൈ​സ് കോം​പ്ല​ക്സ് വ​രി​ക. എ​ക്സൈ​സ് സി ​ഐ ഓ​ഫീ​സ്, റേ​ഞ്ച് ഓ​ഫീ​സ് എ​ന്നി​വ ഇ​തോ​ടെ ഒ​രേ സ​മു​ച്ച​യ​ത്തി​ലാ​കും. കൂ​ടാ​തെ തൊ​ണ്ടി​മു​ത​ലു​ക​ൾ സൂ​ക്ഷി​ക്കാ​നു​ള്ള മു​റി, ജീ​വ​ന​ക്കാ​ർ​ക്കു​ള്ള മു​റി, പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യാ​നു​ള്ള മു​റി, പാ​ർ​ക്കിം​ഗ് സൗ​ക​ര്യം എ​ന്നി​വ​യും കോം​പ്ല​ക്സി​ലു​ണ്ടാ​കും. ഇ​പ്പോ​ൾ എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് പ്ര​തി​മാ​സം 30,000 രൂ​പ വാ​ട​ക ന​ൽ​കി​യാ​ണ് പ്ര​വ​ർ​ത്ത​നം. സി​ഐ ഓ​ഫീ​സ് മാ​സം 6000 രൂ​പ വാ​ട​ക ന​ൽ​കി റ​വ​ന്യു വ​കു​പ്പി​ന്‍റെ ജീ​ർ​ണി​ച്ച കെ​ട്ടി​ട​ത്തി​ലും ആ​ണ്.
പി ​കെ ഗു​രു​ദാ​സ​ൻ എ​ക്സൈ​സ് വ​കു​പ്പു മ​ന്ത്രി​യാ​യി​രി​ക്കെ​യാ​ണ് കൊ​ട്ടാ​ര​ക്ക​ര​യി​ൽ എ​ക്സൈ​സ് കോം​പ്ല​ക്സ് എ​ന്ന ആ​ശ​യം ഉ​യ​ർ​ന്നു വ​ന്ന​ത്. ഇ​തി​നാ​യി തു​ക​യും അ​നു​വ​ദി​ച്ചി​രു​ന്നു. പോ​ലീ​സ് സ്റ്റേ​ഷ​നെ​തി​ർ​വ​ശ​ത്തു​ള്ള റേ​ഞ്ച് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ഥ​ല​മാ​ണ് ഇ​തി​നാ​യി ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്.
ഇ​വി​ടെ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഓ​ഫീ​സ് കെ​ട്ടി​ടം പൊ​ളി​ക്കു​ക​യും ത​റ നി​ര​പ്പാ​പാ​ക്കു​ക​യു​മു​ണ്ടാ​യി. ഇ​തി​നി​ട​യി​ൽ സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ ഇ​ത് ദേ​വ​സ്വം ഭൂ​മി​യാ​ണെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി രം​ഗ​ത്തു​വ​രി​ക​യും നി​യ​മ​പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ലെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ എ​ക്സൈ​സ് കോം​പ്ല​ക്സ് എ​ന്ന ആ​ശ​യം ത​ന്നെ ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്നു. അ​താ​ണ് ഇ​പ്പോ​ൾ വീ​ണ്ടും യാ​ഥാ​ർ​ഥ്യ​മാ​കാ​ൻ പോ​കു​ന്ന​ത്.
ദേ​ശീ​യ​പാ​ത​യോ​ട് ചേ​ർ​ന്നാ​ണ് പു​തി​യ സ്ഥ​ലം. സ്ഥ​ലം എ​ക്സൈ​സി​ന് കൈ​മാ​റി ഉ​ത്ത​ര​വി​റ​ങ്ങി​യാ​ൽ ഉ​ട​ൻ ത​ന്നെ കോം​പ്ല​ക്സ് നി​ർ​മാ​ണം ആ​രം​ഭി​ക്കും. ഫ​ണ്ട് ല​ഭ്യ​മാ​ക്കു​ന്ന കാ​ര്യ​ത്തി​തി​ൽ മ​ന്ത്രി കെ ​എ​ൻ ബാ​ല​ഗോ​പാ​ൽ ഉ​റ​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. കോം​പ്ല​ക്സ് യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ സ​ർ​ക്കാ​രി​ന് വാ​ട​ക​യി​ന​ത്തി​ലും അ​റ്റ​കു​റ്റ​പ്പ​ണി ഇ​ന​ത്തി​ലും വ​ർ​ഷാ​വ​ർ​ഷം വ​ൻ​തു​ക ലാ​ഭി​ക്കാം.