കെ​ട്ടി​ട​ത്തിന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി
Tuesday, July 26, 2022 11:25 PM IST
ച​വ​റ: നീ​ണ്ട​ക​ര പു​ത്ത​ന്‍​തു​റ ഗ​വ. എ​എ​സ്എ​ച്ച്​എ​സ്​എ​സി​ൽ പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കാ​ന്‍ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ല്‍​നി​ന്നും അ​നു​വ​ദി​ച്ച ഒ​രു​കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് നി​ര്‍​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​ം ഡോ. ​സു​ജി​ത് വി​ജ​യ​ന്‍​പി​ള​ള എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.
തു​ട​ര്‍​ന്നു ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് ദീ​പു മ​നോ​ജ് അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. ര​ജി​ത്ത് , ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി.​പി. സു​ധീ​ഷ് കു​മാ​ര്‍, ഐ​ആ​ര്‍​ഇ യൂ​ണി​റ്റ് മേ​ധാ​വി വി​ശ്വ​നാ​ഥ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പ്രി​യാ ഷി​നു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ. ​രാ​ജീ​വ​ന്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍ മീ​ന ജ​യ​കു​മാ​ര്‍, അ​ര​യ​സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് യു.​രാ​ജു, എ​സ്.​എം.​സി ചെ​യ​ര്‍​മാ​ന്‍ കെ. ​അ​നി​ല്‍​കു​മാ​ര്‍, എം ​പി റ്റി ​എ പ്ര​സി​ഡ​ന്‍റ് ആ​ശാ സ​ജീ​വ്,പ്രി​ന്‍​സി​പ്പ​ല്‍ എ​സ്. ഷം​നാ​ദ്,ഹെ​ഡ്മി​സ്ട്ര​സ് ഷൈ​നി ഓ​മ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഐ.​ആ​ര്‍.​ഇ നി​ര്‍​മ്മി​ച്ചു​ന​ല്‍​കി​യ ടോ​യ് ലെറ്റ് ബ്ലോ​ക്കി​ന്‍റെ താ​ക്കോ​ല്‍​ദാ​ന ക​ർ​മ​വും ന​ട​ന്നു .
തീ​ര​ദേ​ശ വി​ക​സ​ന​കോ​ര്‍​പ്പ​റേ​ഷ​ന്‍ അ​നു​വ​ദി​ച്ച മൂ​ന്ന് കോ​ടി രൂ​പ​യ്ക്കു​ള​ള പു​തി​യ കെ​ട്ടി​ടം നി​ര്‍​മാ​ണം സി​ആ​ര്‍​ഇ​സെ​ഡ് അ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ന്‍ തു​ട​ങ്ങും.