ക​മ്പി മോ​ഷ്ടി​ച്ച യു​വാ​വി​നെ പോലീസ് പി​ടി​കൂ​ടി
Tuesday, August 9, 2022 11:41 PM IST
ച​വ​റ: വീ​ട്് നി​ർ​മാ​ണ​ത്തി​നാ​യി കൊ​ണ്ടു വ​ന്ന ക​മ്പി മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ല്‍ യു​വാ​വി​നെ ച​വ​റ പോ​ലി​സ് പി​ടികൂ​ടി.​ ച​വ​റ പു​റ​ത്തോ​ടി​ല്‍ ത​റ​യി​ല്‍ വി​ശാ​ഖ് (ഉ​ണ്ണി-24)യെ​യാ​ണ് സി ​ഐ വി​പി​ന്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി കൂ​ടി​യ​ത്.
പോ​ലി​സ് പ​റ​യു​ന്ന​ത് : ച​വ​റ കൃ​ഷ്ണ​ന്‍ ന​ട​ക്ക് സ​മീ​പം പു​തി​യ​താ​യി നി​ർമി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന വീ​ടി​നാ​യി കൊ​ണ്ടു വ​ന്ന ക​മ്പി പ​ല​പ്പോ​ഴാ​യി ആ​ളി​ല്ലാ​ത്ത സ​മ​യ​ത്ത് വി​ശാ​ഖ് മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു പ​തി​വ് .ഇ​ത്ത​ര​ത്തി​ല്‍ 1300-കി​ലോ തൂ​ക്കം വ​രു​ന്ന ക​മ്പി​യാ​ണ് മോ​ഷ​ണം പോ​യ​ത്. സം​ഭ​വം വീ​ട്ടു​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ച്ചു.​ തു​ട​ര്‍​ന്ന് നി​രീ​ക്ഷ​ണ ക്യാ​മ​റ​യി​ല്‍ വി​ശാ​ഖ് ക​മ്പി മോ​ഷ്ടി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് പോ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ച​വ​റ​യി​ല്‍ വി​ശാ​ഖി​നെ പി​ടി കൂ​ടു​ക​യാ​യി​രു​ന്നു.​ എ​സ്.​ഐ​മാ​രാ​യ എ. ​നൗ​ഫ​ല്‍, ജി​ബി.​വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ ഉ​ഷ, സിപിഒ ഹ​രി​ലാ​ല്‍ എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.​ വി​ശാ​ഖി​നെ കോ​ട​ത​യി​ല്‍ ഹാ​ജ​രാ​ക്കി.