കു​ന്നി​ക്കോ​ട് പൊ​തു​മാ​ര്‍​ക്ക​റ്റ് മാ​ലി​ന്യ​നി​ക്ഷേ​പ കേന്ദ്രം
Wednesday, August 10, 2022 11:43 PM IST
കു​ന്നി​ക്കോ​ട് : വി​ള​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ല.​വാ​ർ​ഡു​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ ചാ​ക്കു​ക​ളി​ലാ​ക്കി പ​ഞ്ചാ​യ​ത്തി​ന്‍റെ പൊ​തു മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ കൂ​ട്ടി​യി​രു​ന്നു.​ദി​വ​സേ​ന നി​ര​വ​ധി ആ​ളു​ക​ൾ ആ​ശ്ര​യി​ക്കു​ന്ന പോ​ലീ​സ് സ്റ്റേ​ഷ​ന്റെ​യും എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ന്റെ​യും സ​മീ​പ​ത്താ​യാ​ണ് മാ​ലി​ന്യ​ചാ​ക്കു​ക​ള്‍ നി​ക്ഷേ​പി​ക്കു​ന്ന​ത്.​

വ്യാ​പാ​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി ച​ന്ത​യ്ക്കു​ള്ളി​ല്‍ നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ൾ ഭൂ​രി​പ​ക്ഷ​വും നി​ല​വി​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ക​യാ​ണ്.​ഈ കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ് മാ​ലി​ന്യ​ങ്ങ​ൾ ചാ​ക്കു​ക​ളി​ലാ​ക്കി എ​ത്തി​ച്ചി​രു​ന്ന​ത്. കെ​ട്ടി​ട​ങ്ങ​ൾക്കു​ള്ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ​തോ​ടെ പു​റ​ത്തേ​ക്കും വ്യാ​പി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്.​

സ​മീ​പ​ത്തെ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.​ഹ​രി​ത ക​ർ​മ്മ സേ​ന പ്ര​വ​ർ​ത്ത​ക​രെ ഉ​ൾ​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു​ണ്ട്.​ഇ​താ​ണ് മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ എ​ത്തി​ക്കു​ന്ന​ത്.

ഇ​വി​ടെ നി​ന്നും സം​സ്ക​ര​ണ ശാ​ല​ക​ളി​ൽ എ​ത്തി​ക്കു​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി. എ​ന്നാ​ൽ പ​ദ്ധ​തി പാ​ളി​യ​തോ​ടെ പൊ​തു മാ​ർ​ക്ക​റ്റ് മാ​ലി​ന്യ കേ​ന്ദ്ര​മാ​യി മാ​റു​ക​യാ​ണ്.

ദു​ർ​ഗ​ന്ധം കാ​ര​ണം സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും എ​ത്തു​ന്ന​വ​ര്‍​ക്ക് എ​റെ ബു​ദ്ധി​മു​ട്ടാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. മാ​ർ​ക്ക​റ്റി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു​ണ്ട്.