യു​വ​തി​യെ പൊ​തു​സ്ഥ​ല​ത്ത് വ​ച്ച് അ​ക്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ
Wednesday, August 10, 2022 11:43 PM IST
കൊല്ലം :യു​വ​തി​യെ പൊ​തു​സ്ഥ​ല​ത്ത് വ​ച്ച് അ​ക്ര​മി​ച്ച് മാ​ന​ഹാ​നി വ​രു​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. തൃ​ക്കോ​വി​ൽ​വ​ട്ടം ക​ല്ലൂം​മൂ​ട്ടി​ൽ വീ​ട്ടി​ൽ അ​ജിം​ഷാ(35) അ​ണ് പാ​രി​പ്പ​ള്ളി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. യു​വ​തി​യെ മു​ൻ​പ​രി​ച​യ​മു​ണ്ട ായി​രു​ന്ന ഇ​യാ​ൾ യു​വ​തി​യു​ടെ ആ​ദ്യ​ഭ​ർ​ത്താ​വി​ന്‍റെ അപകട കേ​സി​ൽ ല​ഭി​ക്കു​ന്ന ന​ഷ്ട​പ​രി​ഹാ​ര തു​ക​യു​ടെ പ​ങ്ക് ആ​വ​ശ്യ​പെ​ട്ടാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്.
പാ​രി​പ്പ​ള്ളി ശ്രീ​രാ​മ​പു​രം പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പം യു​വ​തി സ​ഞ്ച​രി​ച്ച ഓ​ട്ടോ റി​ക്ഷ ത​ട​ഞു​നി​ർ​ത്തി യു​വ​തി​യെ വ​ലി​ച്ചു പു​റ​ത്തി​റ​ക്കി അ​സ​ഭ്യം പ​റ​ഞ്ഞ് അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കൈ​വി​ര​ലു​ക​ൾ​ക്ക് പൊ​ട്ട​ലേ​റ്റ യു​വ​തി പാ​രി​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥ​ന​ത്തി​ലാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .
ഇ​യാ​ൾ കൊ​ട്ടി​യം, ഇ​ര​വി​പു​രം, കി​ളി​കൊ​ല്ലൂ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ വ​ധ​ശ്ര​മം അ​ട​ക്ക​മു​ള്ള നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ചാ​ത്ത​ന്നൂ​ർ എ​സി​പി ബി ​ഗോ​പ​കു​മാ​റി​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം പാ​രി​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ അ​ൽ​ജ​ബ്ബാ​ർ.​എ യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ മാ​രാ​യ സു​രേ​ഷ് കു​മാ​ർ, അ​ജി​ത്കു​മാ​ർ, എ.​എ​സ്.​ഐ ഷി​ഹാ​ബു​ദീ​ൻ എ​സ്.​സി.​പി.​ഒ ഷാ​ജി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.