സം​ഗ​മം ഇ​ന്ന്
Thursday, August 11, 2022 11:33 PM IST
കൊല്ലം: ദി ​സി​റ്റി​സ​ണ്‍ 2022 കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ സ്‌​കൂ​ള്‍-​കോ​ള​ജ് ത​ല​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ര്‍​ഥിക​ളു​ടെ​യും സം​ഗ​മം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ട​ര​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജ​യ​ന്‍ സ്മാ​ര​ക ഹാ​ളി​ല്‍ ന​ട​ക്കും. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.

ഭ​ര​ണ​ഘ​ട​ന​യെ ആ​സ്പ​ദ​മാ​ക്കി സ്‌​കൂ​ള്‍​ത​ല​ങ്ങ​ളി​ല്‍ ന​ട​ന്ന ക്വി​സ് മ​ത്സ​ര​ജേ​താ​ക്ക​ളെ ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍ അ​നു​മോ​ദി​ക്കും.