കാ​ര്‍​ഷി​ക യ​ന്ത്ര​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​നം സം​ഘ​ടി​പ്പി​ച്ചു
Thursday, August 11, 2022 11:33 PM IST
നീ​ണ്ട​ക​ര: ആ​ധു​നി​ക ത​ര​ത്തി​ലു​ള്ള കാ​ര്‍​ഷി​ക യ​ന്ത്ര​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും ക​ര്‍​ഷ​ക സം​ഘ​ങ്ങ​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​നും സം​ഘ​ടി​പ്പി​ച്ചു.​ ജി​ല്ലാ കൃ​ഷി അ​സി. എ​ക്‌​സി​ക്യൂ​ട്ടീ​വ് കാ​ര്യാ​ല​യം ച​വ​റ കൃ​ഷി അ​സി. ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യം എ​ന്നി​വ​ര്‍ സം​യു​ക്ത​മാ​യാ​ണ് നീ​ണ്ട​ക​ര പ​രി​മ​ണം ദേ​വി ക്ഷേ​ത്ര പ​രി​സ​ര​ത്ത് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

സു​ജി​ത് വി​ജ​യ​ന്‍​പി​ള്ള എംഎ​ല്‍എ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ​ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ അ​ഗ്രി​ക​ള്‍​ച്ച​റ​ള്‍ ഓ​ഫീ​സ​ര്‍ അ​ജ​യ​കു​മാ​ര്‍ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.​ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി. ​പി സു​ധീ​ഷ് കു​മാ​ര്‍, ച​വ​റ കൃ​ഷി ഓ​ഫീ​സ് അ​സി. ഡ​യ​റ​ക്ട​ര്‍ ഷെ​റി​ന്‍ മു​ള്ള​ര്‍, അ​സി. എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ പ്ര​ഭാ​ദേ​വി തു​ട​ങ്ങി​യി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.​

കാ​ര്‍​ഷി​ക യ​ന്ത്ര​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​ന് പ​ദ്ധ​തി​ക​ളി​ല്‍ നി​ന്നു​ള്ള സ​ബ്‌​സി​ഡി​യും ബാ​ങ്ക് ലോ​ണും ഉ​ള്‍​പ്പെ​ടു​ത്തി ഓ​ണാ​ട്ടു​ക​ര സ്വാ​ശ്ര​യ സം​ഘ​ങ്ങ​ള്‍ വ​ഴി യ​ന്ത്ര​ങ്ങ​ള്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം. നി​ര​വ​ധി ക​ര്‍​ഷ​ക​രും പൊ​തു ജ​ന​ങ്ങ​ളും പ്ര​ദ​ര്‍​ശ​നം കാ​ണാ​നെ​ത്തി​യി​രു​ന്നു.