സംഭവം കാവനാട് ബൈപാസിൽ ടോ​ള്‍ പ്ലാ​സ ജീ​വ​ന​ക്കാ​ര​ന് കാ​ര്‍യാ​ത്രി​ക​രു​ടെ ക്രൂ​ര മ​ര്‍​ദ​നം
Thursday, August 11, 2022 11:33 PM IST
കൊ​ല്ലം: ടോ​ള്‍ പ്ലാ​സ ജീ​വ​ന​ക്കാ​ര​ന് കാ​ര്‍ യാ​ത്രി​ക​രു​ടെ ക്രൂ​ര മ​ര്‍​ദ​നം. കൊ​ല്ലം ബൈ​പാ​സി​ലെ കാ​വ​നാ​ട് ടോ​ള്‍ ബൂ​ത്തി​ലാ​ണ് സം​ഭ​വം. കു​രീ​പ്പു​ഴ സ്വ​ദേ​ശി അ​രു​ണി​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ടോ​ള്‍ ന​ല്‍​കാ​തെ എ​മ​ര്‍​ജ​ന്‍​സി ഗേ​റ്റി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​നാ​ണ് മ​ര്‍​ദി​ച്ച​ത്.​ ടോ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട ജീ​വ​ന​ക്കാ​ര​നെ വാ​ഹ​നം മു​ന്നോ​ട്ട് എ​ടു​ത്ത് റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ക്കു​ക​യാ​യി​രു​ന്നു. കാ​ലി​നും ത​ല​യ്ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​രീ​പ്പു​ഴ സ്വ​ദേ​ശി അ​രു​ണ്‍ കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

കാ​വ​നാ​ട് ബൈ​പാ​സി​ലെ എ​മ​ര്‍​ജ​ന്‍​സി ഗേ​റ്റി​ലൂ​ടെ ടോ​ള്‍ ന​ല്‍​കാ​തെ ക​ട​ന്ന് പോ​കാ​ന്‍ ശ്ര​മി​ച്ച​ത് ചോ​ദ്യം ചെ​യ്ത​താ​ണ് പ്ര​കോ​പ​ന കാ​ര​ണം. ടോ​ള്‍ ന​ല്‍​ക​ണ​മെ​ന്ന് ജീ​വ​ന​ക്കാ​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കാ​ര്‍ യാ​ത്രി​ക​ന്‍ വാ​ഹ​ന​ത്തി​ന് പു​റ​ത്ത് എ​ത്തി അ​രു​ണി​നെ ക​യേറ്റം ചെ​യ്തു. വ​നി​താ ജീ​വ​ന​ക്കാ​ര്‍ ചെ​റു​ക്കാ​ന്‍ എ​ത്തി​യ​തോ​ടെ വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ ക​യ​റി​യ ശേ​ഷം അ​രു​ണി​നെ ക​ഴു​ത്തി​ന് പി​ടി​ച്ച് റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച് വാ​ഹ​നം മു​ന്നോ​ട്ട് ഓ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​രു​ണി​നെ ഓ​ടു​ന്ന കാ​റി​ല്‍ റോ​ഡി​ലൂ​ടെ ഏ​റെ ദൂ​രം പി​ടി​ച്ചു​വ​ലി​ച്ചു കൊ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ര​ണ്ടു​പേ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് അ​രു​ണ്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം അ​രു​ണി​നെ ആ​ക്ര​മി​ച്ച കാ​ര്‍ യാ​ത്രി​ക​രെ ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്ന് അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സി ​സി ടി ​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ പ​തി​ഞ്ഞ വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണ​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.