ത​മ്പാ​ന്‍റെ വേ​ർ​പാ​ട് പാ​ർ​ട്ടി​ക്കും സ​മൂ​ഹ​ത്തി​നും തീ​രാ​ന​ഷ്ടം: എ​ൻ.​പീ​താം​ബ​ര​കു​റു​പ്പ്‌
Thursday, August 11, 2022 11:35 PM IST
പ​ര​വൂ​ർ : കെപിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും, മു​ൻഎം​എ​ൽ​എ യു​മാ​യി​രു​ന്ന പ്ര​താ​പ വ​ർ​മ്മ ത​മ്പാ​ന്‍റെ വേ​ർ​പാ​ട് പാ​ർ​ട്ടി​യ്ക്കും, സ​മൂ​ഹ​ത്തി​നും തീ​രാ​ന​ഷ്ടം ത​ന്നെ​യാ​ണ​ന്ന് മു​ൻ.​എം.​പി.​എ​ൻ.​പീ​താം​ബ​ര​കു​റു​പ്പ്‌ അ​ഭി​പ്രാ​യ​പ്പെ​ട്ടു.​

എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ൾ​ക്ക് അ​ടി​ത്ത​റ പാ​കു​വാ​നും പ്ര​താ​പ​വ​ർ​മ്മ ത​മ്പാ​ന് ക​ഴി​ഞ്ഞ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.രാ​ഷ്ട്രീ​യ പ​ര​മാ​യി എ​തി​ർ ചേ​രി​യി​ൽ ആ​യി​രു​ന്ന​പ്പോ​ഴും സ്‌​നേ​ഹ ബ​ന്ധ​ങ്ങ​ൾ കാ​ത്തു സൂ​ക്ഷി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു ത​മ്പാ​നെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​യാ​യ പ​ര​വൂ​ർ കാ​യ​ലി​ലെ ജ​ങ്കാ​ർ സ​ർ​വീ​സ് സാ​ക്ഷാ​ത്ക​രി​ക്കു​വാ​ൻ രാ​ഷ്ട്രീ​യ ക​ക്ഷി ഭേ​ദ​മ​ന്യേ ശ്ര​മി​ക്ക​ണ​മെ​ന്നും സിപി​എം നേ​താ​വും പ​ര​വൂ​ർ മു​ൻ​സി​പ്പ​ൽ മു​ൻ ചെ​യ​ർ​മാ​നു​മാ​യ കെ. ​പി.​കു​റു​പ്പ് പ​റ​ഞ്ഞു.

അ​നു​സ്മ​ര​ണ​ച​ട​ങ്ങി​ൽ യു.​ഡി.​എ​ഫ് പ​ര​വൂ​ർ മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ എ. ​ശു​ഹൈ​ബ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കെപി.​സി.​സി അം​ഗം നെ​ടു​ങ്ങോ​ലം​ര​ഘു, പ​ര​വൂ​ർ മു​ൻ​സി​പ്പ​ൽ അ​ധ്യ​ക്ഷ പി.​ശ്രീ​ജ, യുഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ.​ജി.​രാ​ജേ​ന്ദ്ര പ്ര​സാ​ദ്, സി​പി​ഐ പ​ര​വൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം .എ. ​കെ മ​നോ​ജ്,കൃ​ഷ്ണ​ച​ന്ദ്ര​മോ​ഹ​ൻ, ബി​ജു പാ​രി​പ്പ​ള്ളി, പൊ​ഴി​ക്ക​ര വി​ജ​യ​ൻ​പി​ള്ള, സ​ത്ജി​ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.