ഒ.​എ​ൻ.​വി. പു​ര​സ്കാ​രം എം. ​മു​കു​ന്ദ​ന്
Thursday, August 11, 2022 11:35 PM IST
കൊ​ല്ലം : മാ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഒ.​എ​ൻ.​വി. മ​ല​യാ​ളം പ​ഠ​ന​കേ​ന്ദ്രം ലൈ​ബ്ര​റി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ര​ണ്ടാ​മ​ത് ഒ.​എ​ൻ.​വി. പു​ര​സ്കാ​രം എം. ​മു​കു​ന്ദ​ന്. അ​ദ്ദേ​ഹ​ത്തി​ന്‍റെ “നൃ​ത്തം ചെ​യ്യു​ന്ന കു​ട​ക​ൾ” എ​ന്ന നോ​വ​ലാ​ണ് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ആ​ശ്രാ​മം സ​ന്തോ​ഷ് രൂ​പ​ക​ൽ​പ​ന ചെ​യ്ത ഫ​ല​ക​വു​മാ​ണ് ന​ൽ​കു​ക.ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ല്ലം സോ​പാ​നം ക​ലാ​കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കും. പ്ര​സി ഡ​ന്‍റ് എ​ക്സ്. ഏ​ണ​സ്റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ.​സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ പു​സ്ത​ക​ത്തെ സം​ബ​ന്ധി​ച്ച് മു​ഖ​മൊ​ഴി ന​ട​ത്തും. കെ.​പി. ന​ന്ദ​കു​മാ​ർ പ്ര​ശ സ്തി​പ​ത്രം അ​വ​ത​രി​പ്പി​ക്കും.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. സു​ദേ​വ​ൻ, മേ​യ​ർപ്ര​സ​ന്ന ഏ​ണ​സ്റ്റ്, എം. ​നൗ​ഷാ​ദ് എം​എ​ൽ​എ, എം. ​മു​കേ​ഷ് എം​എ​ൽ​എ, ലൈ​ബ്ര​റി കൗ​ൺ​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ബി. മു​ര​ളീ​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി എ. ​റ​ഷീ​ദ്, ട്ര​ഷ​റ​ർ എ. ​സ​ബീ​ബു​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. എം.​മു​കു​ന്ദ​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തും.

യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ.​എ​ൻ.​വി യു​ടെ ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ ഗാ​നാ​ർ​ച്ച​ന​യു​ണ്ടാ​കും. ഒ.​എ​ൻ.​വി യു​ടെ മ​ക​ൻ രാ​ജീ​വ് ഒ.​എ​ൻ.​വി, ഒ.​എ​ൻ.​വി.​യു​ടെ കൊ​ച്ചു​മ​ക​ൾ അ​പ​ർ​ണാ രാ​ജീ​വ്, ആ​ശ്രാ​മം ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ജി​ത, ഷാ​ജി തു​ട​ങ്ങി​യ​വ​ർ ഗാ​നാ​ർ​ച്ച​ന​യി​ൽ പ​ങ്കെ​ടു​ക്കും.