ലൈബ്രറി വാർഷികാഘോഷവും സംവാദവും നാളെ
Thursday, August 11, 2022 11:38 PM IST
കൊ​ട്ടാ​ര​ക്ക​ര: പാ​ങ്ങോ​ട് കു​ഴി​ക്ക​ലി​ട​വ പ​ബ്ളി​ക് ലൈ​ബ്ര​റി​യു​ടെ എ​ഴു​പ​ത്ത​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷ​ ഭാ​ഗ​മാ​യി 'മു​കു​ന്ദം-2022' സം​ഘ​ടി​പ്പി​ക്കു​ന്നു. 13ന് ​രാ​വി​ലെ 10.30ന് ​മ​യ്യ​ഴി​യു​ടെ ക​ഥാ​കാ​ര​ൻ എം.​മു​കു​ന്ദ​നു​മാ​യി സം​വാ​ദ​വും തു​ട​ർ​ന്ന് പൊ​തു സ​മ്മേ​ള​ന​വും ന​ട​ത്തും. മു​കു​ന്ദ​ന്‍റെ ര​ച​ന​ക​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി വ​ലി​യ കാ​ൻ​വാ​സി​ൽ ചി​ത്ര ര​ച​ന ന​ട​ത്തും. ജെ.​കൊ​ച്ച​നു​ജ​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന പൊ​തു സ​മ്മേ​ള​ന​ത്തി​ൽ ഗ്ര​ന്ഥ​ശാ​ല സം​ഘം സം​സ്ഥാ​ന എ​ക്സി.​അം​ഗം ഡോ.​പി.​കെ.​ഗോ​പ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് വി.​സു​മാ​ലാ​ൽ, ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​ബി.​മു​ര​ളീ​കൃ​ഷ്ണ​ൻ, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി പി.​കെ.​ജോ​ൺ​സ​ൺ, ആ​ശ്രാ​മം സ​ന്തോ​ഷ്, രാ​ജ​ൻ ബോ​ധി, ഡി.​സ​ത്യ​ബാ​ബു എ​ന്നി​വ​ർ പ്രസംഗിക്കും. വി​ദ്യാ​ർ​ത്ഥി പ്ര​തി​ഭ​ക​ളെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ക്കും. എം.​മു​കു​ന്ദ​നു​മാ​യി സം​വാ​ദ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ച​ല​ച്ചി​ത്രോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ഇന്ന് ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ ആ​ദ്യ ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.