ബ്ലോ​ക്ക് ആ​രോ​ഗ്യ മേ​ള സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു
Friday, August 12, 2022 11:27 PM IST
ച​വ​റ : ജി​ല്ല​യി​ലെ പ​തി​നൊ​ന്നു റ​വ​ന്യു ബ്ലോ​ക്കു​ക​ളി​ലാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ആ​രോ​ഗ്യ മേ​ള​യു​ടെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 19 ന് ​ന​ട​ക്കും. സ്വാ​ഗ​ത​സം​ഘ​രൂ​പീ​ക​ര​ണ​യോ​ഗം പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ്‌ തു​പ്പാ​ശേ​രി ഉ​ദ്​ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ്‌ തു​പ്പാ​ശേരി ചെ​യ​ർ​മാ​നാ​യി സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു.
ഉ​പ അ​ധ്യ​ക്ഷ സോ​ഫി​യ സ​ലാം, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ജോ​സ് വി​മ​ൽ​രാ​ജ്, എം. ​പ്ര​സ​ന്ന​ൻ ഉ​ണ്ണി​ത്താ​ൻ, നി​ഷാ സു​നീ​ഷ്, ഡോ​. താ​നൂ​ജ എ​ന്നി​വ​ർ വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ ചെ​യ​ർ​മാ​ൻ മാ​ര​യും, ഷാ​ജി പ​ള്ളി​പ്പാ​ടാ​ൻ, ആ​ർ ജി​ജി, സു​മ​യ്യ അ​ഷ്‌​റ​ഫ്‌, സ​ജി അ​നി​ൽ, ആ​ർ ര​തീ​ഷ്, പ്രി​യാ ഷി​നു, സീ​ന​ത്ത് എ​ന്നി​വ​ർ ക​ൺ​വീ​ന​വ​ർ മാ​ര​യും, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഹ​ർ ഘ​ർ തി​രം​ഗ ദേ​ശീ​യ പ​താ​ക
വി​ത​ര​ണം ചെ​യ്തു

ശ​ക്തി​കു​ള​ങ്ങ​ര : സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്‌​കൂ​ളി​ലെ എ​ൻ​സി​സി കേ​ഡ​റ്റു​ക​ളു​ടെ വീ​ട്ടി​ൽ ഉ​യ​ർ​ത്താ​ൻ ഉ​ള്ള പ​താ​ക​ക​ൾ കൈ​മാ​റി.​
സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം ​വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൊ​ല്ലം സെ​വ​ൻ കേ​ര​ള എ​ൻ​സി​സി ബ​റ്റാ​ലി​യ​ൻ കേ​ഡ​റ്റു​ക​ളു​ടെ വീ​ട്ടി​ൽ ഉ​യ​ർ​ത്താ​നാ​യി ന​ൽ​കി​യ പ​താ​ക​ക​ൾ പ്ര​ഥ​മാ​ധ്യാ​പി​ക ഹെ​ർ​മോ​യി​ൻ പാ​റ്റേ​ഴ്‌​സ്ൻ ഏ​റ്റു​വാ​ങ്ങി കേ​ഡ​റ്റു​ക​ൾ​ക്ക് ന​ൽ​കി.​
ച​ട​ങ്ങി​ൽ എ​ൻ​സി​സി ഓ​ഫീ​സ​ർ ഡേ​വി​ഡ് ജോ​ൺ, സെ​വ​ൻ കേ​ര​ള ബ​റ്റാ​ലി​യ​ൻ ഹ​വി​ൽ​ദാ​ർ ജോ​ജി, ഹ​വി​ൽ​ദാ​ർ സു​നു, സ്കൂ​ൾ അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥിക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. എ​ല്ലാ കേ​ഡ​റ്റു​ക​ളും വീ​ട്ടി​ൽ ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്കൊ​പ്പം പ​താ​ക ഉ​യ​ർ​ത്തി പ്ര​തി​ജ്ഞ ചൊ​ല്ലും.