പോ​ലീ​സി​നെ വ​ട്ടം ക​റ​ക്കി​യ പ​ക​ല്‍ ക​ള്ള​ന്‍ പി​ടി​യി​ല്‍
Sunday, August 14, 2022 11:15 PM IST
തെ​ന്മ​ല : പോ​ലീ​സി​നെ​യും നാ​ട്ടു​കാ​രെ​യും ഒരു​പോ​ലെ വ​ട്ടം​ക​റ​ക്കി​യ പ​ക​ല്‍ മോ​ഷ്ടാ​വ് ഒ​ടു​വി​ല്‍ തെ​ന്മ​ല പോ​ലീ​സി​ന്‍റെ പി​ടി​യി​ല്‍. ചി​ത​റ കൊ​ല്ലാ​യി​ൽ സ്വ​ദേ​ശി 42 കാ​ര​നാ​യ അ​യൂ​ബാ​ണ് പി​ടി​യി​ലാ​യ​ത്. ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ർ​മ്മാ​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണ​വും മൊ​ബൈ​ലും മ​റ്റ് വ​സ്തു​ക്ക​ളും സ്ഥി​ര​മാ​യി ക​വ​രു​ന്ന ഇ​യാ​ളെ തെ​ന്മ​ല പോ​ലീ​സി​ലെ ര​ഹ​സ്യ വി​ഭാ​ഗം പി​ൻ​തു​ട​ർ​ന്ന് വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. ക​ട​യ്ക്ക​ൽ, പാ​ലോ​ട്, തെ​ന്മ​ല പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ക​ളു​ണ്ട്. നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടു​ക​ളി​ല്‍ ബൈ​ക്കി​ല്‍ ഹെ​ല്‍​മ​റ്റും മാ​സ്ക്കും ധ​രി​ച്ചെ​ത്തു​ന്ന അ​യൂ​ബ് ഇ​വി​ടെ പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണ​വും മൊ​ബൈ​ല്‍​ ഫോ​ണ്‍ അ​ട​ക്ക​മു​ള്ള​വ മോ​ഷ്ടി​ക്കും.
ഇ​യാ​ളു​ടെ മോ​ഷ​ണം പ​ല​ത​വ​ണ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞെ​ങ്കി​ലും ആ​ളെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ചി​ല വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​യാ​ള്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യി​ട്ടു​ണ്ട്. തെ​ന്മ​ല ഉ​റു​കു​ന്നി​ല്‍ സ​മാ​ന​മാ​യ രീ​തി​യി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടു​മ്പോ​ള്‍ തൊ​ഴി​ലാ​ളി​ക​ളി​ല്‍ നി​ന്നും മോ​ഷ്ട്ടി​ച്ച 4000 രൂ​പ​യും ബാ​ഗും ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.
ബൈ​ക്കി​ല്‍ ക​റ​ങ്ങി ന​ട​ന്നു പ​ല​യി​ട​ങ്ങ​ളി​ലാ​യി ക​വ​ര്‍​ച്ച ന​ട​ത്തു​ന്ന​തു​കൊ​ണ്ട് ത​ന്നെ ഇ​യാ​ളെ ക​ണ്ടെ​ത്താ​നും പ്ര​യാ​സ​മാ​യി​രു​ന്നു. ജി​ല്ല​യു​ടെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ ഇ​യാ​ള്‍ സ​മാ​ന​മാ​യ രീ​തി​യി​ല്‍ മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും ഇ​യാ​ള്‍​ക്കെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ള്‍ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും തെ​ന്മ​ല എ​സ്എ​ച്ച് ഒ ​ശ്യാം പ​റ​ഞ്ഞു. തെ​ളി​വെ​ടു​പ്പി​നും വൈ​ദ്യ പ​രി​ശോ​ധ​ന​ക​ള്‍​ക്കും ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ അ​യൂ​ബി​നെ റി​മാ​ന്‍​ഡ്‌ ചെ​യ്തു.

ഭ​ര​ണ​ഘ​ട​ന ആ​മു​ഖം പ്ര​കാ​ശ​ന​വും

ചെ​റി​യ​വെ​ളി​ന​ല്ലൂ​ർ: ചെ​റി​യ​വെ​ളി​ന​ല്ലൂ​ർ സ​ഹൃ​ദ​യ ഗ്ര​ന്ഥ​ശാ​ല​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്ത​ലും ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം പ്ര​കാ​ശ​ന​വും ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ജി.​വി​ക്ര​മ​ൻ പി​ള്ള പ​താ​ക ഉ​യ​ർ​ത്തി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ ഐ. ​മു​ഹ​മ്മ​ദ് റ​ഷീ​ദ്, ജോ​ളി ജെ​യിം​സ്, ഗ്ര​ന്ഥ ശാ​ല സെ​ക്ര​ട്ട​റി ദേ​വ​സ്യ ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
തു​ട​ർ​ന്ന് ഗ്ര​ന്ഥ​ശാ​ലാ ഹാ​ളി​ൽ കൂ​ടി​യ സ​മ്മേ​ള​ന​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ജോ​ളി ജെ​യിം​സ് ഭ​ര​ണ ഘ​ട​ന​യു​ടെ ആ​മു​ഖം പ്ര​കാ​ശ​നം ചെ​യ്ത് പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു. ലൈ​ബ്രേ​റി​യ​ൻ എ​ൻ.​എ. കു​ര്യാ​ക്കോ​സ്‌ പ്ര​സം​ഗി​ച്ചു.