തെ​രു​വ് നാ​യ​ക​ളെ അ​മ​ര്‍​ച്ച ചെ​യ്യാ​ന്‍ ന​ട​പ​ടി​യി​ല്ല: നാട്ടുകാർ ഭീതിയിൽ
Sunday, August 14, 2022 11:15 PM IST
അ​ഞ്ച​ല്‍: ഏ​രൂ​ര്‍ കാ​ഞ്ഞു​വ​യ​ല്‍ പ്ര​ദേ​ശ​ത്ത് ഇ​റ​ങ്ങി​യ പേ​പ്പ​ട്ടി​യെ നാ​ട്ടു​കാ​ര്‍ വ​ക​വ​രു​ത്തി. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്ത് അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ന്ന തെ​രു​വ് നാ​യ​ക്ക് പേ ​വി​ഷ​ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ നാ​ട്ടു​കാ​ര്‍ കാ​ണു​ന്ന​ത്. തു​ട​ര്‍​ന്ന് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചു. പേ ​ഉ​ണ്ടെ​ന്നു സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജ​നം പ​രി​ഭ്രാ​ന്ത​രാ​യി. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്ത് എ​ത്തി​യ വാ​ര്‍​ഡ്‌ അം​ഗം ഫൗ​സി​യ ഷം​നാ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ശോ​ഭ എ​ന്നി​വ​ർ നേ​രി​ട്ടെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ മ​ന​സ്സി​ലാ​ക്കു​ക​യും അ​ധി​കൃ​ത​രെ വി​വ​രം ധ​രി​പ്പി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ നാ​യ​യെ വ​ക​വ​രു​ത്തു​ക​യാ​യി​രു​ന്നു.
അ​തേ​സ​മ​യം കൃ​ത്യ​മാ​യ സ​മ​യ​ത്ത് നാ​യ്ക്കളിൽ വ​ന്ധ്യം​ക​ര​ണം ചെ​യ്യാ​ത്ത​ത് മൂ​ലം തെ​രു​വ് നാ​യ്ക്ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ക​യാ​ണ്. നാ​യ്ക്ക​ള്‍ കൂ​ട്ട​മാ​യി എ​ത്തു​ന്ന​ത് വാ​ഹ​ന-​കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക​ട​ക്കം ഭീ​ക്ഷ​ണി ഉ​യ​ർ​ത്തു​ക​യും ചെ​യ്യു​ന്നു. ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് പേ ​വി​ഷ​ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ച നാ​യ വി​ള​ക്കു​പാ​റ​യി​ല്‍ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യേ​യും വ​യോ​ധി​ക​യെ​യും ക​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. തെ​രു​വ് നാ​യ​ക​ളെ അ​മ​ര്‍​ച്ച ചെ​യ്യാ​ന്‍ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യ്യാ​റാ​ക​ണം എ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.