മി​ക​ച്ച ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു​ള്ള രാ​ജീ​വ് ഗാ​ന്ധി ദേ​ശീ​യ പു​ര​സ്കാ​രം പ​ടി​ഞ്ഞാ​റേ ക​ല്ലടയ്ക്ക്
Sunday, August 14, 2022 11:16 PM IST
കൊല്ലം: മി​ക​ച്ച ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു​ള്ള രാ​ജീ​വ് ഗാ​ന്ധി ദേ​ശീ​യ പു​ര​സ്കാ​രം പ​ടി​ഞ്ഞാ​റേ ക​ല്ലട ഗ്രാമപഞ്ചായത്തിന് ലഭിച്ചു. ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യും സ​മ​ഗ്ര പു​രോ​ഗ​തി​ക്കും ഉ​ത​കു​ന്ന ത​ര​ത്തി​ലു​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്യു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് 2001 മു​ത​ൽ ന​ൽ​കി​വ​രു​ന്നതാ​ണ് രാ​ജീ​വ് ഗാ​ന്ധി ദേശീയ പുരസ്കാരം. 2021 ലെ ​പു​ര​സ്കാ​ര​ത്തി​ന് വെ​സ്റ്റ് ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി അ​വാ​ർ​ഡ് നി​ർ​ണ​യ ക​മ്മ​റ്റി ക​ൺ​വീ​ന​ർ ഡോ. ഡി.​സു​ന്ദ​ർ അറിയിച്ചു. ധ​ന​സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ക്കാ​ഡ​മി ഓ​ഫ് ഗ്രാ​സ് റൂ​ട്ട് സ്റ്റ​ഡീ​സ് റി​സ​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ​യാ​ണ് അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
കേ​ന്ദ്ര​സ​ർ​ക്കാ​റിന്‍റെ പ​രി​മി​ത​മാ​യ വി​ഭ​വ ശേ​ഷി​യി​ലൂ​ടെ സ​മ്പ​ന്ന​മാ​യ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​തിന്‍റെ മി​ക​വി​നാ​ണ് വെ​സ്റ്റ് ക​ല്ല​ട പ​ഞ്ചാ​യ​ത്തി​ന് 2021 ലെ ​രാ​ജീ​വ് ഗാ​ന്ധി നാ​ഷ​ണ​ൽ അ​വാ​ർ​ഡ് ന​ൽ​കു​ന്ന​തെ​ന്ന് ജൂ​റി വി​ല​യി​രു​ത്തി
ലോ​ക്സ​ഭാ സെ​ക്ര​ട്ട​റി ജ​ന​റ​ലാ​യി​രു​ന്ന ഡോ.​സു​ഭാ​ഷ്.​സി.​ക​ശ്യ​പ് ചെ​യ​ർ​മാ​നും ഡോ.​ഡി.​സു​ന്ദ​ർ ക​ൺ​വീ​ന​റു​മാ​യ സ​മി​തി​യാ​ണ് അ​വാ​ർ​ഡ് നി​ർ​ണ​യി​ച്ച​ത്.​ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ് ആന്‍റ് റി​സ​ർ​ച്ച് ചെ​യ​ർ​മാ​ൻ പ്ര​ഫ.​വി. ആ​ർ.​പ​ഞ്ച​മു​ഖി, ജ​സ്റ്റി​സ് ഡി.​സു​ബ്ര​ഹ്മ​ണ്യം, ജ​സ്റ്റി​സ് പി.​എ​സ്.​നാ​രാ​യ​ണ എ​ന്നി​വ​രാ​യി​രു​ന്നു അ​വാ​ർ​ഡ് നി​ർ​ണ​യ സ​മി​തി അം​ഗ​ങ്ങ​ൾ
19, 20 തീ​യ​തി​ക​ളി​ൽ ആ​ന്ധ്ര​പ്ര​ദേ​ശി​ലെ തി​രു​പ്പ​തി​യി​ൽ ന​ട​ക്കു​ന്ന രാ​ജീ​വ് ഗാ​ന്ധി അ​നു​സ്മ​ര​ണ ദേ​ശീ​യ സെ​മി​നാ​റി​ൽ വ​ച്ച് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും ദേ​ശീ​യ നി​ർ​മി​തി​യി​ൽ ഗ്രാ​മീ​ണ​ത​യു​ടെ പ​ങ്ക് എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ സെ​മി​നാ​റി​ൽ കേ​ര​ള​ത്തി​ലെ ജ​ന​കീ​യ ആ​സൂ​ത്ര​ണം പി​ന്നി​ട്ട കാ​ൽ​നൂ​റ്റാ​ണ്ട് എ​ന്ന വി​ഷ​യ​ത്തി​ൽ വെ​സ്റ്റ് ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ഡോ.​ സി. ഉ​ണ്ണി​കൃ​ഷ്ണ​ൻ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കും