ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി ആ​ഘോ​ഷം സാം​സ്കാ​രി​ക സ​മ്മേ​ള​നം ന​ട​ത്തി
Sunday, August 14, 2022 11:18 PM IST
ചാ​ത്ത​ന്നൂ​ർ : ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പാ​രി​പ്പ​ള്ളി​യി​ൽ സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ന​ട​ത്തി. അ​ധ്യാ​ത്മി​ക പ്ര​ഭാ​ഷ​ക​നാ​യ പ​ര​വൂ​ർ ഉ​ണ്ണി സ​മ്മേ​ള​നം​ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ബാ​ല​ഗോ​കു​ലം സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ആ​ർ. പ്ര​സ​ന്ന​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്റ്റാ​ർ സിം​ഗ​ർ വി​ന്ന​ർ ഋ​തു​കൃ​ഷ്ണ​ൻ സ​മ്മാ​ന​ദാ​നം ന​ട​ത്തി.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗം ആ​ർ. മു​ര​ളീ​ധ​ര​ൻ , ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത്‌ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബൈ​ജു ല​ക്ഷ്മ​ൺ 1 അ​നീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ം തുടങ്ങി

ക​രു​നാ​ഗ​പ്പ​ള്ളി: രാ​ജ്യ​ത്തി​ന്‍റെ 75 - ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഹ​ർ​ഘ​ർ തി​രം​ഗി​ന്‍റെ ഭാ​ഗ​മാ​യി ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്ത​ണ​മെ​ന്ന നി​ർ​ദേശ​ത്തെ ത്തു​ട​ർ​ന്ന് നാ​ട്ടി​ട​ങ്ങ​ൾ, വീ​ടു​ക​ൾ, സ്വ​കാ​ര്യ , സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി.
സ്കൂ​ളു​ക​ളി​ലും ക്ല​ബ്ബു​ക​ളി​ലും പ്ര​ത്യേ​കം പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​താ​ണ്.​
ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി​യും, കോ​യി​ക്ക​ൽ ത​റ​വാ​ടി​ന്‍റെ നൂ​റ്റി അ​ഞ്ചാം വാ​ർ​ഷി​ക​വും ഒ​ന്നി​ച്ചു ആ​ഘോ​ഷി​ച്ചു.
കോ​ഴി​ക്കോ​ട് കോ​യി​ക്ക​ൽ ത​റ​വാ​ട്ടി​ൽ ഷം​സു​ദ്ദീ​ൻ മു​സ്‌​ലി​യാ​ർ ത​റ​വാ​ട്ടു​മു​റ്റ​ത്ത് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി.​ ആ​യി​ര​ത്തി ഇ​രു​നൂ​റോ​ളം വ​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് നൂ​റോ​ളം പേ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
75 - മ​ത് സ്വാ​ത​ന്ത്ര്യ​ദി​ന ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദേ​ശ​ത്തി​ന്‍റെ ഒ​പ്പം കൂ​ടി ചെ​റി​യ​ഴി​ക്ക​ൽ നി​വാ​സി​ക​ളും ക​ട​ൽ​ത്തീ​ര​ത്ത് പ​താ​ക ഉ​യ​ർ​ത്തി .