ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് യാ​ത്രാ സൗ​ജ​ന്യ​ത്തി​ന് വ​രു​മാ​ന പ​രി​ധി വ​ർ​ധി​പ്പി​ക്ക​ണം: ക​മ്മി​ഷ​ൻ
Wednesday, August 17, 2022 10:49 PM IST
കൊ​ല്ലം: കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ എ​ല്ലാ വി​ഭാ​ഗം ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും സൗ​ജ​ന്യം ല​ഭി​ക്കു​ന്ന​തി​നു വ​രു​മാ​ന പ​രി​ധി, മ​റ്റു ഭി​ന്ന​ശേ​ഷി ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ഒ​രു ല​ക്ഷം രൂ​പ​യാ​യി ഉ​യ​ർ​ത്തി നി​ശ്ച​യി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ഭി​ന്ന​ശേ​ഷി ക​മ്മി​ഷ​ണ​ർ എ​സ്. എ​ച്ച്. പ​ഞ്ചാ​പ​കേ​ശ​ൻ ഗ​താ​ഗ​ത വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.
ഇ​പ്പോ​ഴ​ത്തെ വാ​ർ​ഷി​ക വ​രു​മാ​ന പ​രി​ധി 15,000 രൂ​പ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് നി​ശ്ച​യി​ച്ച​താ​ണെ​ന്നും, സ​ർ​ക്കാ​രി​ൽ നി​ന്നു ല​ഭി​ക്കു​ന്ന വി​വി​ധ ക്ഷേ​മ പ​ദ്ധ​തി ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ വ​രു​മാ​ന പ​രി​ധി വ​ർ​ധി​പ്പി​ച്ചി​ട്ടും, യാ​ത്രാ സൗ​ജ​ന്യം അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള വ​രു​മാ​ന പ​രി​ധി ഇ​തു​വ​രെ​യും വ​ർ​ധി​പ്പി​ക്കാ​തി​രി​ക്കു​ന്ന​ത് ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ​ക്ക് വ​ള​രെ​യേ​റെ ക​ഷ്ട​ന​ഷ്ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും, ചി​കി​ത്സാ സം​ബ​ന്ധ​മാ​യി യാ​ത്ര ചെ​യ്യേ​ണ്ടി വ​രു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ കാ​ര്യ​ത്തി​ൽ സൗ​ജ​ന്യ യാ​ത്ര സം​ബ​ന്ധി​ച്ച് ദൂ​ര​പ​രി​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ണ​ർ നി​ർ​ദേ​ശി​ച്ചു.