പി.​എ​സ്.​സു​പാ​ൽ സിപിഐ ​ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​കാ​ൻ സാ​ധ്യ​ത
Wednesday, August 17, 2022 10:49 PM IST
ചാ​ത്ത​ന്നൂ​ർ : സി ​പി ഐ ​ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി പി.​എ​സ്.​സു​പാ​ൽ എം​എ​ൽ​എ യെ ​ഒ​ത്തു​തീ​ർ​പ്പു സ്ഥാ​നാ​ർ​ത്ഥി​യാ​യി പ​രി​ഗ​ണി​ക്കാ​ൻ സാ​ധ്യ​ത. നി​ല​വി​ലെ ജി​ല്ലാ സെ​ക്ര​ട്ട​റി മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ സ്ഥാ​ന​മൊ​ഴി​യു​മെ​ന്ന​ത് ഉ​റ​പ്പാ​ണ്.
സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​യ്ക്ക് ജി​ല്ല​യി​ൽ ശ​ക്തി​യു​ള്ള കാ​നം പ​ക്ഷം ആ​ർ.​രാ​ജേ​ന്ദ്ര​നെ​യാ​കും മു​ന്നി​ൽ നി​ർ​ത്തു​ന്ന​ത്. കെ.​പ്ര​കാ​ശ് ബാ​ബു - രാ​മ​ച​ന്ദ​ൻ പ​ക്ഷം നി​ല​വി​ലെ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജി. ​ലാ​ലു​വി​നെ രം​ഗ​ത്തി​റ​ക്കു​മെ​ന്നു​റ​പ്പാ​ണ്.
ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​യ്ക്ക് ആ​ർ.​രാ​ജേ​ന്ദ്ര​നും ജി. ​ലാ​ലു​വും ത​മ്മി​ൽ മ​ത്സ​രം ഉ​റ​പ്പാ​യാ​ൽ ഒ​ത്തു​തീ​ർ​പ്പ് സ്ഥാ​നാ​ർ​ത്ഥി​യാ​യി മു​ൻ ഇ​സ്മ​യി​ൽ പ​ക്ഷ​ക്കാ​ര​നും ഇ​പ്പോ​ൾ കാ​നം പ​ക്ഷ​ത്തു​മാ​യ പി.​എ​സ് സു​പാ​ലി​ന്‍റെ പേ​ര് അ​വ​ത​രി​പ്പി​ക്കാ​നാ​ണ് ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ നീ​ക്കം.
63 അം​ഗ ജി​ല്ലാ കൗ​ൺ​സി​ലി​ൽ ഇ​രു​പ​ക്ഷ​ത്തു​നി​ന്നും പ​ര​മാ​വ​ധി അം​ഗ​ങ്ങ​ളെ എ​ത്തി​ക്കാ​ൻ കാ​നം - പ്ര​കാ​ശ്ബാ​ബു പ​ക്ഷ​ങ്ങ​ൾ പ​ര​മാ​വ​ധി ശ്ര​മി​ക്കും. നി​ല​വി​ലു​ള്ള ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളി​ൽ 20 ശ​ത​മാ​നം പേ​രെ ഒ​ഴി​വാ​ക്കേ​ണ്ടി​വ​രും. പ​ക​രം 20 ശ​ത​മാ​നം പു​തി​യ ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളെ തി​ര ഞ്ഞെ​ടു​ക്കു​ക എ​ന്ന​താ​ണ് നി​യ​മം. ഒ​രു പ​ക്ഷേ ജി​ല്ല കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് പോ​ലും മ​ത്സ​രം ഉ​ണ്ടാ​യേ​ക്കാം.
ജി​ല്ല​യി​ൽ നി​ന്നു​ള്ള എം ​എ​ൽ മാ​രി​ൽ ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗ​മ​ല്ലാ​ത്ത​ത് ചാ​ത്ത​ന്നൂ​ർ എം ​എ​ൽ എ ​ജി എ​സ് .ജ​യ​ലാ​ലാ​ണ്. ജ​യ​ലാ​ലി​ന്‍റെ സം​ര​ക്ഷ​ക​രാ​യ പ്ര​കാ​ശ് ബാ​ബു പ​ക്ഷം ജ​യ​ലാ​ലി​നെ ജി​ല്ലാ കൗ​ൺ​സി​ൽ എ​ത്തി​ക്കാ​ൻ ശ്ര​മം ന​ട​ത്തും. പ​ക്ഷേ അ​ത​ത്ര എ​ളു​പ്പ​മാ​വി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും അ​വ​സ​ര​മൊ​രു​ക്കു​മെ​ന്നു​റ​പ്പാ​ണ്.അ​ഷ്ട​മു​ടി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി വി​ഷ​യ​ത്തി​ൽ ജി.​എ​സ്.​ജ​യ​ലാ​ലി​നെ​തി​രെ പാ​ർ​ട്ടി ന​ട​പ​ടി എ​ടു​ത്ത​താ​ണ്. ആ ​ന​ട​പ​ടി ഇ​തു​വ​രെ​പി​ൻ​വ​ലി​ക്കു​ക​യോ , പാ​ർ​ട്ടി തീ​രു​മാ​നം ജ​യ​ലാ​ൽ അ​നു​സ​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല.
അ​ഷ്ട​മു​ടി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഒ​ഴി​യ​ണ​മെ​ന്നും, ആ​ശുപ​ത്രി പാ​ർ​ട്ടി​യ്ക്ക് വി​ട്ടു ന​ല്ക​ണ​മെ​ന്നു​മാ​ണ് പാ​ർ​ട്ടി നി​ർ​ദ്ദേ​ശി​ച്ച​തും പാ​ർ​ട്ടി തീ​രു​മാ​ന​വും. ഇ​ത് ഇ​തു​വ​രെ​യും ന​ട​പ്പാ​ക്കാ​ൻ ജി​ല്ലാ ക​മ്മി​റ്റി​യ്ക്ക് ക​ഴി​യാ​ത്ത​തും ജ​യ​ലാ​ൽ തീ​രു​മാ​നം അ​നു​സ​രി​ക്കാ​ത്ത​തും രൂ​ക്ഷ​മാ​യ ച​ർ​ച്ച​ക​ൾ​ക്കും വി​മ​ർ​ശ​ന​ത്തി​നു​മി​ട​യാ​ക്കു​മെ​ന്ന് സ​മ്മേ​ള​ന​പ്ര​തി​നി​ധി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
മാ​ത്ര​മ​ല്ല ജ​യ​ലാ​ൽ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ,ചാ​ത്ത​ന്നൂ​ർ, പ​ര​വൂ​ർ എ​ന്നീ ര​ണ്ട് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ​ക്കും ജ​യ​ലാ​ലി​നോ​ട് അ​ത്ര​യേ​റെ പ്രി​യ​മി​ല്ലെ​ന്ന​തും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.മ​ന്ത്രി​മാ​രു​ടെ പ്ര​ക​ട​ന​വും പ്ര​തി​നി​ധി​ക​ൾ ഗൗ​ര​വ​മാ​യി ച​ർ​ച്ച ചെ​യ്യും.
സി ​പി എ​മ്മി​നോ​ടു​ള്ള കാ​നം രാ​ജേ​ന്ദ്ര​ന്‍റെ മൃ​ദു സ​മീ​പ​നം സ​മ്മേ​ള​ന​ത്തി​ൽ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​ത്തി​ന് വ​ഴി​വ​യ്ക്കും.നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്ക് ദി​നം​പ്ര​തി​യു​ണ്ടാ​കു​ന്ന വി​ല​ക്ക​യ​റ്റം ഭ​ക്ഷ്യ​വ​കു​പ്പു​മ​ന്ത്രി​യ്ക്കെ​തിരെ പ്രതിഷേധമുണ്ടാക്കും.
ഈ ​മ​ന്ത്രി​സ​ഭ അ​ധി​കാ​രത്തി​ലെ​ത്തി​യ​പ്പോ​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​നെ​ക്കാ​ൾ ഒ​രു കി​ലോ അ​രി​യ്ക്ക് ഒ​രു വ​ർ​ഷം കൊ​ണ്ട് 15 രൂ​പ വ​രെ വ​ർ​ദ്ധി​ച്ചി​ട്ടു​ണ്ട്. ഭ​ക്ഷ്യ വ​കു​പ്പു​മ​ന്ത്രി​യ്ക്കെ​തി​രെ​യാ​യി​രി​ക്കും ഏ​റ്റ​വും കൂ​ടു​ത​ൽ വി​മ​ർ​ശ​ന​മു​ണ്ടാ​വു​ക.