ശാ​ര​ദ ചൂ​ളൂ​രി​ന് ആ​ദ​ര​വ് ന​ല്‍​കി.
Wednesday, August 17, 2022 10:59 PM IST
കൊല്ലം: സി​പി​എമ്മിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തി​രു​മു​ല്ല​വാ​രം പു​ന്ന​ത്ത​ല​യി​ല്‍ സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ ദി​നാ​ച​ര​ണ പ​രി​പാ​ടി​യി​ല്‍ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യാ​യ ചൂ​ളൂ​ര്‍ ഭാ​സ്ക​ര​ന്‍​നാ​യ​രു​ടെ മ​ക​ള്‍ ക​ഥാ​കൃ​ത്ത് ശാ​ര​ദ ചൂ​ളൂ​രി​ന് ആ​ദ​ര​വ് ന​ല്‍​കി. ഇ.​കെ.​നാ​യ​നാ​ര്‍ സ്മാ​ര​ക സാ​ന്ത്വ​ന പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​നു​മു​ന്നി​ല്‍ സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും കെ​എ​സ്എ​ഫ്ഇ ചെ​യ​ര്‍​മാ​നു​മാ​യ കെ.​വ​ര​ദ​രാ​ജ​ന്‍ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്‍​ഡ്യ​ന്‍ സ്വാ​ത​ന്ത്ര്യ സ​മ​ര​വും ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യും എ​ന്ന വി​ഷ​യ​ത്തി​ല്‍ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം എം.​വി​ശ്വ​നാ​ഥ​ന്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ.​ഡി.​സു​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജെ.​കെ.​നാ​സി​മു​ദീ​ന്‍ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ച്ചു. എ.​എം.​മു​സ്ത​ഫ, ​ആ​ര്‍.​വി​ജ​യ​ന്‍, എ​സ്.​രാ​ജ്മോ​ഹ​ന്‍, സു​ജാ​ത ര​തി​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.