ക​ഞ്ചാ​വും ഹാ​ഷി​ഷുമായി ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Wednesday, August 17, 2022 11:04 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: കു​ണ്ട​റ കേ​ന്ദ്രീ​ക​രി​ച്ച് വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്നു ക​ച്ച​വ​ടം ന​ട​ത്തി വ​രു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യെ ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വും ഹാ​ഷി​ഷു​മാ​യി ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
കു​ണ്ട​റ കേ​ര​ള​പു​രം കൊ​റ്റ​ങ്ക​ര​മു​ണ്ട​ച്ചി​റ മാ​മൂ​ട് ഭാ​ഗ​ത്ത് വ​യ​ലി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ക​ണ്ണ​പ്പ​ൻ എ​ന്നു വി​ളി​ക്കു​ന്ന ദീ​ലീ​പ് (26)നെ​യാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ക​ഞ്ചാ​വും ഹാ​ഷി​ഷും വി​ൽ​പ​ന ന​ട​ത്തുന്ന​തി​നി​ടെ പി​ടി​യി​ലാ​യ​ത്.​
ഇ​യാ​ളി​ൽ നി​ന്നും 1.660 കി​ലോ​ഗ്രാം ക​ഞ്ചാ​വും 22.58 ഗ്രാം ​ഹാ​ഷി​ഷും പി​ടി​ച്ചെ​ടു​ത്തു.
ക​രു​നാ​ഗ​പ്പ​ള്ളി​യി​ലു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് എം​ഡിഎം എ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ കു​ണ്ട​റ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ൻ​തോ​തി​ൽ ല​ഹ​രി​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തി​വ​ന്നി​രു​ന്ന സം​ഘം ക​രു​നാ​ഗ​പ്പ​ള്ളി​യി​ലേ​ക്കും ഇ​വ​രു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​യ ക​ണ്ണ​പ്പ​ൻ എ​ന്നു വി​ളി​ക്കു​ന്ന ദി​ലീ​പ് നേ​രി​ട്ട് ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി എ​ത്തി​ച്ചേ​ർ​ന്ന​ത്. കു​ണ്ട​റ​യി​ലും കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ലും വ​ൻ​തോ​തി​ൽ ബാ​ഗ്ലു​രി​ൽ നി​ന്നും കൊ​ണ്ടു​വ​രു​ന്ന എംഡിഎംഎ​യും ക​ഞ്ചാ​വും ക​ച്ച​വ​ടം ചെ​യ്തു വ​രു​ന്ന ഇ​വ​ർ കൊ​ല്ലം ബീ​ച്ച് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ന് ആ​വ​ശ്യ​മ​നു​സ​രി​ച്ച് വ​ലി​യ അ​ള​വി​ൽ എംഡിഎംഎ​യും ക​ഞ്ചാ​വും എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ വെ​ളി​വാ​യി​ട്ടു​ണ്ട്.​
ദി​ലീ​പ് ക​രു​നാ​ഗ​പ്പ​ള്ളി​യി​ലേ​ക്ക് ക​ഞ്ചാ​വു ക​ച്ച​വ​ട​ത്തി​ന് വ​രു​ന്ന​താ​യി കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ മെ​റി​ൻ ജോ​സ​ഫിനു ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി ഇ​ൻ​സ്പെ​ക്ട​ർ എ​സ്എ​ച്ച്​ഒ ജി.​ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ അ​ലോ​ഷ്യ​സ് അ​ല​ക്സാ​ണ്ട​ർ, ശ്രീ​കു​മാ​ർ, ഗ്രേ​ഡ് എ​സ് ഐ.​റ​സ​ൽ ജോ​ർ​ജ് എഎ​സ്ഐ​മാ​രാ​യ നി​സാ​മു​ദീ​ൻ, ഷാ​ജി​മോ​ൻ, ന​ന്ദ​കു​മാ​ർ, സിപി​ഒ ഹാ​ഷിം എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി കു​ടി​യ​ത്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.