വ​നി​താ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ ജി​ല്ലാ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, August 18, 2022 11:04 PM IST
കൊല്ലം: വ​നി​ത​ക​ളു​ടെ സ​മ​ഗ്ര പു​രോ​ഗ​തി ല​ക്ഷ്യം വ​യ്ക്കു​ന്ന വ​നി​താ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ ഇ​നി കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​കും.
കോ​ര്‍​പ്പ​റേ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​നം കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ഓ​ഫീ​സ് കൊ​ല്ലം മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ന്‍.​ത​ങ്ക​പ്പ​ന്‍ മെ​മ്മോ​റി​യ​ല്‍ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. ഉ​ദ്ഘാ​ട​നം എം. ​നൗ​ഷാ​ദ് എം ​എ​ല്‍എ ​നി​ര്‍​വ​ഹി​ച്ചു.
സ്ത്രീ​ക​ളെ സ്വ​യം​പ​ര്യാ​പ്ത​മാ​ക്കു​ന്ന​തി​നാ​യി ഏറെ പദ്ധതികൾ സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കി വ​രു​ന്നു​. സ്ത്രീ​ക​ള്‍​ക്ക് സ്വ​യം സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​തി​നും അ​ത് വ​ഴി തൊ​ഴി​ല്‍ സാ​ധ്യ​ത മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും പ​ദ്ധ​തി​ക​ളി​ലൂ​ടെ ക​ഴി​യും. വ​നി​ത വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍റെ സ​ഹാ​യം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.
മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ് അ​ധ്യ​ക്ഷ​യാ​യി. കൃ​ത്യ​മാ​യി വാ​യ്പ തി​രി​ച്ച​ട​വ് ന​ട​ത്തു​ന്ന കു​ടും​ബ​ശ്രീ സി. ​ഡി. എ​സു​ക​ളെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. സ്വ​യം​തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി അ​ഞ്ച​ല്‍, ഇ​ട​മു​ള​യ്ക്ക​ല്‍ സി. ​ഡി. എ​സു​ക​ള്‍​ക്ക് ഒ​ന്ന​ര​ക്കോ​ടി രൂ​പ വീ​തം വാ​യ്പ വി​ത​ര​ണ​വും ന​ട​ത്തി.കെ. ​സി റോ​സ​ക്കു​ട്ടി, വി. ​സി ബി​ന്ദു, ആ​ര്‍. ഗി​രി​ജ, മേ​ഖ​ല മാ​നേ​ജ​ര്‍ എ​സ്. ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.