ഷോ​ക്കേ​റ്റ് മ​രി​ച്ചു
Sunday, April 2, 2023 1:30 AM IST
കൊ​ല്ലം: ക​ട​യ്ക്ക​ൽ കു​മ്മി​ളി​ൽ ഏ​ലാ​യി​ൽ നി​ന്നും മീ​ൻ പി​ടി​ക്കു​ന്ന​തി​ന് മോ​ട്ടോ​ർ ഇ​ടു​ന്ന​തി​നി​ട​യി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​ധ്യ​വ​യസ്ക​ൻ മ​രി​ച്ചു.

പാ​ങ്ങോ​ട് കൊ​ച്ചാ​ലും​മൂ​ട് മു​ക്ക​ട വീ​ട്ടി​ൽ അ​ഹ​മ്മ​ദ് കു​ഞ്ഞ് (55) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. കു​മ്മി​ൾ മ​ങ്കാ​ട് ഏ​ലാ​യി​ലെ കു​ള​ത്തി​ൽ മോ​ട്ടോ​ർ വ​ച്ച് വെ​ള്ളം വ​റ്റി​ച്ചു മീ​ൻ പി​ടി​ക്കു​ന്ന​തി​നു​വേ​ണ്ടി മോ​ട്ടോ​ർ സ്ഥാപിക്കുന്നതി​നി​ട​യി​ലാ​ണ് വൈ​ദു​താ​ഘാ​ത​മേ​റ്റ് മ​ര​ണം സം​ഭ​വി​ച്ച​ത്.