താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ അ​ക്ര​മം; ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍
Monday, April 22, 2019 11:10 PM IST
പു​ന​ലൂ​ര്‍ : താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി ന​ട​ന്ന സം​ഘ​ട്ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ര്യ​റ സ്വ​ദേ​ശി ഷാ​രു​ഖാ(24)​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ണ്ടാ​ല​റി​യാ​വു​ന്ന പ​ത്തോ​ളം പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​ര്‍​ക്കു​വേ​ണ്ടി തി​ര​ച്ചി​ല്‍ ന​ട​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തി​നാ​യി ആ​ശു​പ​ത്രി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍ പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.

പു​ന​ലൂ​ര്‍ പേ​പ്പ​ര്‍​മി​ല്ലി​ന് സ​മീ​പം വൈ​കു​ന്നേ​ര​മു​ണ്ടാ​യ സം​ഘ​ട്ട​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രെ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ഴാ​ണ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ അ​ക്ര​മ​മു​ണ്ടാ​യ​ത്. പ​ത്തോ​ളം പേ​ര്‍ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​ന മു​റി​യി​ലേ​യ്ക്ക് ഇ​ര​ച്ചു​ക​യ​റി ചി​കി​ത്സ തേ​ടി​യെ​ത്തി​യ​വ​രെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.

ത​ട​യാ​ന്‍ ശ്ര​മി​ച്ച ഡോ​ക്ട​ര്‍​ക്കും സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍​ക്കും പ​രി​ക്കേ​റ്റ​വ​രു​ടെ ബ​ന്ധു​ക്ക​ള്‍​ക്കും നേ​രേ​യും കൈ​യേ​റ്റ​മു​ണ്ടാ​യി. ആ​ശു​പ​ത്രി​യു​ടെ വാ​തി​ലും ത​ക​ര്‍​ത്തു. പേ​പ്പ​ര്‍​മി​ല്‍ സ്വ​ദേ​ശി​ക​ളാ​യ ടോം(22) ​ബാ​ദു​ഷ(21) സ​ര്‍​ക്കാ​ര്‍ മു​ക്ക് സ്വ​ദേ​ശി​ക​ളാ​യ ഷി​ൻ​റോ(23), ഷി​ജോ(23) എ​ന്നി​വ​രാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി​യെ​ത്തി​യ​ത്. ഇ​വ​രെ ചി​കി​ത്സ ന​ല്‍​കി പി​ന്നീ​ട് വി​ട്ട​യ​ച്ചു.

പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച​തി​നും അ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച​തി​നു​മാ​ണ് ക​ണ്ടാ​ല​റി​യാ​വു​ന്ന പ​ത്തോ​ളം പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. സ​മീ​പ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള കാ​മ​റ​ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ക്കു​ന്നു​ണ്ട്.