വ​ർ​ണക്കാ​ഴ്ച ഒ​രു​ക്കി മ​ൺ​സൂ​ൺ ഫെ​സ്റ്റ്
Sunday, June 23, 2019 11:11 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: രാ​ജ്യ​ത്തിന്‍റെ നാ​നാ​ത്വ​ത്തി​ലെ ഏ​ക​ത്വം വി​ളി​ച്ചോ​തി അ​ര​ങ്ങി​ലെ​ത്തി​യ മ​ൺ​സൂ​ൺ ഫെ​സ്റ്റ് വേ​റി​ട്ട കാ​ഴ്ച​യാ​യ​ി.

ഭാ​ര​ത് ഭ​വ​ൻ സൗ​ത്ത് സോ​ൺ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലാ​ണ് മ​ൺ​സൂ​ൺ ഡാ​ൻ​സ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ച​ത്. സാം​സ്കാ​രി​ക വി​നി​മ​യ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഹ​രി​യാ​ന, മ​ധ്യ​പ്ര​ദേ​ശ്, തെ​ലു​ങ്കാ​ന എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​മ്പ​തോ​ളം ക​ലാ​കാ​ര​ൻ​മാ​രാ​ണ് പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്.

വ​ർ​ണാ​ഭ​മാ​യ വ​സ്ത്ര​ധാ​ര​ണ​ത്തോ​ടെ മ​ധ്യ​ദേ​ശി​ലെ ക​ലാ​ക​ാര​ൻ അ​വ​ത​രി​പ്പി​ച്ച ബ​ദാ​യ് നൃ​ത്ത​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​ത്.​ തെ​ലു​ങ്കാ​ന​യി​ലെ ഇ​ന്ദ്ര വേ​ളി മേ​ഖ​ല​യി​ലെ മ​ഥു​രി ഗോ​ത്ര​വ​ർ​ഗ​ത്തി​ന്‍റെ നൃ​ത്ത​രൂ​പ​മാ​യ ലം​ബാ​ഡ നൃ​ത്തം പ്ര​ത്യേ​ക ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.

പ്ര​ത്യേ​ക ത​ല​പ്പാ​വ​ണി​ഞ്ഞ ക​ലാ​കാ​ര​ൻ​മാ​രാ​ണ് നൃ​ത്തം അ​വ​ത​രി​പ്പി​ച്ച​ത്. ​കാ​ർ​ഷി​ക വി​ള​വെ​ടു​പ്പ് സ​മ​യ​ത്ത് ഹ​രി​യാ​ന​യി​ലെ കൃ​ഷി​ക്കാ​ർ സ​ന്തോ​ഷ​സൂ​ച​ക​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​ശ​സ്ത​മാ​യ ഫാ​ഗ് നൃ​ത്തം, ഹോ​ളി, ദീ​പാ​വ​ലി എ​ന്നീ വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ൽ ഹ​രി​യാ​ന​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ഗൂ​മ​ർ നൃ​ത്തം എ​ന്നി​വ​യും വേ​റി​ട്ട കാ​ഴ്ച​യാ​യി.

വി​വാ​ഹം ഉ​ത്സ​വ​ങ്ങ​ൾ എ​ന്നീ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന മ​ധ്യ​പ്ര​ദേ​ശി​ലെ പ്ര​ശ​സ്ത​മാ​യ നോ​ൾ​ട്ട നൃ​ത്തം, ആ​ഗി​ർ സ​മു​ദാ​യ​ക്കാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ബ​റേ​ഡി നൃ​ത്തം എ​ന്നി​വ​യും കാ​ണി​ക​ളി​ൽ കാ​ഴ്ച വി​സ്മ​യം തീ​ർ​ത്തു.​

ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ക​ലാ​കാ​ര​ൻ​മാ​രെ സി​വി​ൽ സ്റ്റേ​ഷ​നു സ​മീ​പ​ത്തു നി​ന്നും ഘോ​ഷ​യാ​ത്ര​യോ​ടെ ആ​ന​യി​ച്ചു.​ ന​ഗ​ര​സ​ഭാ വെ​സ് ചെ​യ​ർ​മാ​ൻ ആ​ർ ര​വീ​ന്ദ്ര​ൻ പി​ള്ള, ലൈ​ബ്ര​റി കൗ​ൺ​സി​ൽ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് പി ​ബി ശി​വ​ൻ, സെ​ക്ര​ട്ട​റി വി ​വി​ജ​യ​കു​മാ​ർ, പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം ഏ​രി​യാ ഭാ​ര​വാ​ഹി​ക​ളാ​യ വി ​പി ജ​യ​പ്ര​കാ​ശ് മേ​നോ​ൻ, ടി ​എ​ൻ വി​ജ​യ​കൃ​ഷ്ണ​ൻ, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​ർ എ​ന്നി​വ​ർ ക​ലാ​കാ​ര​ൻ​മാ​രെ സ്വീ​ക​രി​ച്ചു.

തു​ട​ർ​ന്ന് ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ക​ലാ​പ്ര​ക​ട​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ആ​ർ രാ​മ​ച​ന്ദ്ര​ൻ എം ​എ​ൽ എ ​നി​ർ​വഹി​ച്ചു. ഭാ​ര​ത് ഭ​വ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ന്‍റെ പ​രി​പാ​ടി 24 ന് ​എ​റ​ണാ​കു​ളം ടൗ​ൺ ഹാ​ളി​ൽ സ​മാ​പി​ക്കും.