അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു
Friday, July 12, 2019 12:51 AM IST
ശാ​സ്താം​കോ​ട്ട: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. ശൂ​ര​നാ​ട് വ​ട​ക്ക് പ​ടി​ഞ്ഞാ​റ്റ​ക്കി​ഴ​ക്ക് തു​ണ്ടി​ൽ കോ​ട്ടേ​ജി​ൽ പാ​പ്പ​ച്ച​ന്‍റെ ഭാ​ര്യ പൊ​ന്ന​മ്മ (59) ആ​ണ് മ​രി​ച്ച​ത്. ര​ണ്ട് ദി​വ​സം മു​ന്പ് അ​ടൂ​ർ - ശാ​സ്താം​കോ​ട്ട റൂ​ട്ടി​ൽ ക​ട​മ്പ​നാ​ട് കു​ഴി​ക്കാ​ല ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. പൊ​ന്ന​മ്മ യാ​ത്ര ചെ​യ്തി​രു​ന്ന സ്കൂ​ട്ട​ർ എ​തി​രെ വ​ന്ന കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​ർ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.​സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പോ​രു​വ​ഴി മാ​ർ​ബ​സേ​ലി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജെ​പ്സ​ൺ, പെ​പ്സ​ൻ, ചി​ഞ്ചു. മ​രു​മ​ക്ക​ൾ: ജെ​സി, ജെ​റി​ൻ ,ബി​നു.