കൊടിക്കുന്നിൽ സു​രേ​ഷ് എംപി ന​ല്‍​കി​യ സ്വ​കാ​ര്യ ബി​ല്‍ ലോ​ക്സ​ഭ​യി​ല്‍
Monday, July 15, 2019 1:36 AM IST
കൊല്ലം: സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ പ​ട്ടി​ക​ജാ​തി, പ​ട്ടി​ക വ​ര്‍​ഗവി​ഭാ​ഗ​ങ്ങ​ള്‍​ക്ക് സം​വ​ര​ണം ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എംപി ന​ല്‍​കി​യ സ്വ​കാ​ര്യ ബി​ല്‍ ലോ​ക്സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു.
അ​തി​രൂ​ക്ഷ​മാ​യ തൊ​ഴി​ലി​ല്ലാ​യ്മ അ​നു​ഭ​വ​പ്പെ​ടു​ന്ന ഈ ​കാ​ല​ത്ത് പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍, സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ തൊ​ഴി​ല്‍ സാ​ധ്യത​ക​ള്‍ ഗ​ണ്യ​മാ​യി കു​റ​യു​ക​യും ഒ​പ്പം സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്ക് മാ​ത്ര​മാ​യി തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ചു​രു​ങ്ങു​ക​യും ചെ​യ്യു​ന്നു. വ്യാ​പ​ക​മാ​യി ക​രാ​ര്‍ നി​യ​മ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​നാ​ല്‍ സം​വ​ര​ണ ത​ത്വ​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍ ഒ​ന്നൊ​ന്നാ​യി വി​റ്റ​ഴി​ക്കു​ന്ന​തി​നാ​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ല്‍ ദേ​ശീ​യ പൊ​തു​മേ​ഖ​ല​യി​ലും ഇ​ല്ലാ​താ​വു​ന്ന അ​തി​രൂ​ക്ഷ​മാ​യ സ്ഥി​തി​യാ​ണ് രാ​ജ്യ​ത്തു​ള്ള​ത്.
സം​വ​ര​ണ പ​രി​ധി​യി​ല്ലാ​ത്ത​തി​നാ​ല്‍ അ​ഭ്യ​സ്ഥ​വി​ദ്യ​രാ​യ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ ഉ​ദ്യോ​ഗാ​ര്‍​ഥിക​ള്‍ പോ​ലും ആ​വ​ശ്യ​മാ​യ ക​ഴി​വു​ക​ള്‍, മെ​റി​റ്റ് ഇ​വ​യി​ല്ല എ​ന്ന കാ​ര​ണ​ത്താ​ല്‍ ബോ​ധ​പൂ​ര്‍​വം മാ​റ്റി നി​ര്‍​ത്ത​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണ് ഇ​ന്നു​ള്ള​ത്.
ഈ ​അ​വ​സ​ര​ത്തി​ല്‍ അ​ഭ്യ​സ്ഥ​വി​ദ്യ​രും തൊ​ഴി​ല്‍​ര​ഹി​ത​രു​മാ​യ പ​ട്ടി​ക​ജാ​തി പ​ട്ടി​ക വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് സ്വാ​ഭാ​വി​ക നീ​തി ഉ​റ​പ്പു വ​രു​ത്തേ​ണ്ട​ത് സ​ര്‍​ക്കാ​രി​ന്‍റെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ബാ​ധ്യത​യാ​ണെ​ന്നും എ​ന്നാ​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഈ ​ഗു​രു​ത​ര വി​ഷ​യ​ത്തി​ല്‍ ഒ​രു ആ​ലോ​ച​ന​യ്ക്ക് പോ​ലും താ​ല്‍​പ​ര്യം പ്ര​ക​ടി​പ്പി​ക്കാ​ത്ത​തി​നാ​ലാ​ണ് ഈ ​സ്വ​കാ​ര്യ​ബി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എംപി ചൂ​ണ്ടി​ക്കാ​ട്ടി.