പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി
Monday, July 15, 2019 1:36 AM IST
കൊ​ല്ലം: എ​സ്എ​ഫ്ഐ ക​ലാ​ല​യ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന അ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി കൊ​ല്ലം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. ആ​ന​ന്ദ​വ​ല്ലീ​ശ്വ​ര​ത്ത് നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം ചി​ന്ന​ക്ക​ട​യി​ൽ സ​മാ​പി​ച്ചു.
ബ​ജെ​പി കൊ​ല്ലം മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ന്ദി​രം ശ്രീ​നാ​ഥ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ​തീ​ഷ് അ​ഞ്ച​നം, രാ​ജേ​ഷ്, ജ​യിം​സ്, ഹ​രി​സു​ധ​ൻ, രാ​ജ​ൻ, ജ​ലേ​ഷ്, മ​ഹേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി

കൊ​ല്ലം: ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ടി​യ​ന്തി​ര ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് യ​ടി​യു​സി സ​മ​ര പ്ര​ഖാ​പ​ന ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കൊ​ല്ലം ക​ക​ള​ക്ട​റേ​റ്റി​ന് സ​മീ​പ​ത്തെ ടി.​എം.​വ​ർ​ഗീ​സ് സ്മാ​ര​ക മു​നി​സി​പ്പ​ൽ ടൗ​ൺ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ.​അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.