ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു യുവാവ് മ​രി​ച്ചു
Wednesday, July 17, 2019 12:15 AM IST
ചാ​ത്ത​ന്നൂ​ർ: ദേ​ശീയ​പാ​ത​യി​ൽ ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തി​രു​വ​ന​ന്ത​പു​രം കോ​വ​ളം പാ​ച്ച​ല്ലൂ​ർ വാ​ഴ​മു​ട്ട​ത്ത് കു​ഴി​വി​ളാ​ക​ത്ത് വീ​ട്ടി​ൽ അ​ശോ​ക​ന്‍റെ മ​ക​ൻ ലാ​ൽ​ശ​ങ്ക​ർ (19)ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 8 .30ന് ​ക​ല്ലു​വാ​തു​ക്ക​ലി​നു സ​മീ​പം കു​രി​ശി​ൻമൂ​ട്ടി​ൽ പെ​ട്രോ​ൾ പ​മ്പി​നു മു​ന്നി​ൽ ആ​യി​രു​ന്നു അ​പ​ക​ടം.

തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തു നി​ന്നും കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കി​നു കു​റു​കെ റോ​ഡ് മു​റി​ച്ചു ക​ട​ന്ന് പെ​ട്രോ​ൾ പ​മ്പി​ലേ​ക്ക് വ​ന്ന സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ചു നി​യ​ന്ത്ര​ണം വി​ട്ട് ബൈ​ക്ക് തൊ​ട്ട​ടു​ത്ത മ​ര​ത്തി​ൽ ഇ​ടി​ച്ച ശേ​ഷം കു​ഴി​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന അ​ഭി​രാ​ജ് (20), സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ ഷാ​ജി എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റു. ഇ​രു​വ​രെ​യും പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ തെ​റി​ച്ചു വീ​ണ് ത​ല​യ്ക്കേ​റ്റ ക്ഷ​ത​മാ​ണ് ബൈ​ക്കി​നുപി​ന്നി​ലി​രു​ന്ന ലാ​ൽ​ശ​ങ്ക​റി​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​ത്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം​മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി.