കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ചു ക​ട​ലി​ൽ പോ​കു​ന്ന​വ​ർ​ക്ക് എ​തി​രെ ന​ട​പ​ടി
Monday, July 22, 2019 12:42 AM IST
ച​വ​റ : കാ​ലാ​വ​സ്ഥ വ​കു​പ്പ് ന​ൽ​കു​ന്ന ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ചും മ​തി​യാ​യ ജീ​വ​ൻ ര​ക്ഷാ ഉ​പ​ക​ങ്ങ​ൾ ഇ​ല്ലാ​തെ​യും സാ​ഗ​ര ആ​പ്ലി​ക്കേ​ഷ​ൻ ഇ​ല്ലാ​തെ​യും ക​ട​ലി​ൽ പോ​കു​ന്ന അ​ന്യ സം​സ്ഥാ​ന, സം​സ്ഥാ​ന വ​ള്ള​ങ്ങ​ൾ​ക്കെ​തി​രെ കെഎം​എ​ഫ് ആ​ർ ആ​ക്ട് പ്ര​കാ​രം ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. ജീ​വ​ൻ​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ധ​രി​ക്കേ​ണ്ട ആ​വ​ശ്യ​ക​ത​യെ​കു​റി​ച്ചു മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളെ ബോ​ധ​വ​ത്ക​രി​ച്ചെ​ങ്കി​ലും കേ​ര​ള​ത്തി​ൽ ട്രോ​ൾ ബാ​ൻ ഏ​ർ​പ്പെ​ടു​ത്തു​മ്പോ​ൾ ബോ​ട്ടു​ക​ൾ പോ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മ​ത്സ്യ​ത്തി​ന് അ​ധി​ക വി​ല കി​ട്ടു​മെ​ന്ന​തി​നാ​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും വ​ള്ള​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ഇ​വി​ടെ എ​ത്തി​ചേ​രു​ന്നു​ണ്ട്.
ഇ​വ​ർ കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ചു ക​ട​ലി​ൽ പോ​കു​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം. ഇ​വ​യി​ൽ പ​ല​തി​നും ര​ജി​സ്ട്രേ​ഷ​നും ലൈ​സ​ൻ​സും ഇ​ല്ലാ​ത്ത വ​ള്ള​ങ്ങ​ളാ​ണ്. ഈ ​വ​ള്ള​ങ്ങ​ൾ​ക്ക് യാ​തൊ​രു വി​ധ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളും ക​രു​താ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​പ​ക​ട​ങ്ങ​ൾ കൊ​ല്ലം ജി​ല്ല​യു​ടെ തീ​ര​ദേ​ശ​ങ്ങ​ളി​ൽ തു​ട​ർ​ന്ന് വ​രു​ന്ന​ത്.

ഇ​ന്ന് ന​ട​ത്താനിരുന്ന
ഇ​ന്‍റർ​വ്യു മാറ്റിവെച്ചു

പു​ന​ലൂ​ർ: ഭാ​ര​ത​മാ​താ ഐടി​ഐ​യി​ൽ ഇ​ല​ക്ട്രീ​ഷ്യ​ൻ,ഫി​റ്റ​ർ,ഡ്രാ​ഫ്റ്റ്സ്മാ​ൻ സി​വി​ൽ, സ്റ്റെ​നോ​ഗ്രാ​ഫ​ർ ആ​ൻ​ഡ് സെ​ക്ര​ട്ടേ​റി​യ​ൽ അ​സി​സ്റ്റ​ൻ​റ് ട്രേ​ഡു​ക​ളി​ൽ ജ​ന​റ​ൽ സീ​റ്റു​ക​ളി​ലേ​യ്ക്ക് ഇ​ന്ന് ന​ട​ത്തേ​ണ്ടി​യി​രു​ന്ന ഇ​ന്‍റർ​വ്യു 24ന് ​ഉ​ച്ച ക​ഴി​ഞ്ഞ് രണ്ടിന് ​ന​ട​ക്കു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഫാ. ​വി​ൻ​സ​ന്‍റ് ഡി​ക്രൂ​സ് അ​റി​യി​ച്ചു .