ജി​ല്ല​യി​ൽ മ​ഴ​ക്കെ​ടു​തി തു​ട​രു​ന്നു
Monday, July 22, 2019 12:42 AM IST
കൊ​ല്ലം: ജി​ല്ല​യി​ൽ മ​ഴ​ക്കെ​ടു​തി​ക​ൾ തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി തു​ട​ങ്ങി​യ​യ മ​ഴ​യ്ക്കും കാ​റ്റി​നും ഇ​ന്ന​ലെ​യും കാ​ര്യ​മാ​യ ശ​മ​നം ഉ​ണ്ടാ​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ വാ​യാ​പ​ക​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ജി​ല്ല​യി​ൽ‌ വ്യാ​പ​ക​മാ​യി വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു. പ​ല​യി​ട​ത്തും ഇ​ത് പൂ​ർ​ണ​മാ​യും പു​ന​സ്ഥാ​പി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.
ക​രു​നാ​ഗ​പ്പ​ള്ളി, ആ​ല​പ്പാ​ട്, ചെ​റി​യ​ഴീ​ക്ക​ൽ, നീ​ണ്ട​ക​ര, ശ​ക്തി​കു​ള​ങ്ങ​ര, പ​ര​വൂ​ർ പൊ​ഴി​ക്ക​ര, മു​ക്കം, ചി​ല്ല​ക്ക​ൽ, മു​ക്കം. ല​ക്ഷ്മി​പു​രം തോ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ട​ൽ ക്ഷോ​ഭം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. പ​ര​വൂ​ർ പൊ​ഴി​ക്ക​ര​യി​ൽ ചീ​പ്പ് പാ​ല​ത്തി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ‌​ത്തി.
ക​ഴി​ഞ്ഞ പ്ര​ള​യ വേ​ള​യി​ൽ‌ ഇ​വി​ടെ നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ക്കു​റി നേ​ര​ത്തേ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​യ​ത്. എ​ന്നാ​ൽ ചീ​പ്പ് പാ​ല​ത്തി​ന്‍റെ ഷ​ട്ട​റു​ക​ളും മോ​ട്ടോ​റും ഇ​പ്പോ​ഴും ദ്ര​വി​ച്ച് ജീ​ർ​ണാ​വ​സ്ഥ​യി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നേ​ര​ത്തേ ഷ​ട്ട​റു​ക​ൾ‌ ഉ​യ​ർ‌​ത്തി​യ​ത്.
പൊ​ഴി​ക്ക​ര മു​ക്കം പ്ര​ദേ​ശ​ത്ത് ക​ട​ലാ​ക്ര​മ​ണം അ​തി​രൂ​ക്ഷ​മാ​ണ്. തീ​ര​ത്ത് നി​ന്ന് പ​ല​യി​ട​ത്തും വ​ൻ തോ​തി​ൽ മ​ണ്ണ് ഒ​ലി​ച്ചു​പോ​യി. തീ​ര​ദേ​ശ റോ​ഡ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. മു​ക്കം തീ​ര​ത്ത് ക​ട​ൽ വ​ൻ തോ​തി​ൽ ഉ​യ​ർ​ന്ന് പൊ​ങ്ങു​ന്നു.
കൊ​ല്ലം-​പ​ര​വൂ​ർ തീ​ര​ദേ​ശ റോ​ഡി​ൽ യാ​ത്ര ദു​ഷ്ക​ര​മാ​യി. റോ​ഡ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. റോ​ഡും കു​ഴി​ക​ളും തി​രി​ച്ച​റി​യാ​നാ​വ​ത്ത അ​വ​സ്ഥ​യാ​ണ്. റോ​ഡി​ൽ നി​റ​യെ കു​ണ്ടും കു​ഴി​ക​ളു​മാ​യി. കാ​ൽ​ന​ട യാ​ത്ര​പോ​ലും ഇ​വി​ടെ ദു​ഷ്ക​ര​മാ​ണ്.
ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഈ ​മേ​ഖ​ല​യി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​ന്നി​ല്ല. ഫൈ​ബ​ർ വ​ള്ള​ങ്ങ​ളി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​ന്ന​ത്. മ​ത്സ്യം കാ​ര്യ​മാ​യി കി​ട്ടു​ന്നു​മി​ല്ല.‌
ഇ​ത്തി​ക്ക​ര​യാ​റ്റി​ലും പ​ര​വൂ​ർ കാ​യ​ലി​ലും ഇ​ട​വ ന​ട​യ​റ കാ​യ​ലി​ലും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. ഇ​തു​കാ​ര​ണം പ​ര​വൂ​ർ കാ​യ​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും ബു​ദ്ധി​മു​ട്ടാ​ണ്. കാ​യ​ലി​ൽ മീ​ൻ പി​ടി​ക്കാ​ൻ പോ​കു​ന്ന​വ​ർ​ക്ക് കാ​ര്യ​മാ​യി ഒ​ന്നും കി​ട്ടു​ന്നി​ല്ല.
ഇ​ന്ന് ജി​ല്ല​യി​ൽ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് ജാ​ഗ്ര​താ നി​ർ​ദേ​ശ​വും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ക​ന​ത്ത കാ​റ്റ് തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ വീ​ശു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം.