രേ​ഖ​ക​ളി​ല്ലാ​തെ കൊ​ണ്ടു​വ​ന്ന ര​ണ്ട് കോ​ടി​യുടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പി​ടി​കൂ​ടി
Monday, July 22, 2019 12:43 AM IST
കൊ​ട്ടി​യം: മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ വി​ൽ​പ്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ര​ണ്ട് കോ​ടി​യി​ല​ധി​കം വി​ല​വ​രു​ന്ന 5.778 കി​ലോ​ഗ്രാം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ സം​സ്ഥാ​ന ച​ര​ക്ക് സേ​വ​ന നി​കു​തി വ​കു​പ്പ് ഇ​ൻ​റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി.​
തൃ​ശൂ​രി​ൽ നി​ന്നും കൊ​ല്ലം ജി​ല്ല​യി​ലെ വി​വി​ധ ജു​വ​ല​റി​ക​ളി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി കാ​റി​ൽ കൊ​ണ്ടു​വ​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കൊ​ട്ടി​യം ജം​ഗ്ഷ​ന​ടു​ത്തു വ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്.​ പ​തി​വ് വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ൽ സം​ശ​യം തോ​ന്നി​യ കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ത​ളി​പ്പ​റ​പ്പ് സ്വ​ദേ​ശി​യാ​യ ഒ​രു യു​വാ​വി​ൽ നി​ന്നും ച​ര​ക്കു സേ​വ​ന നി​കു​തി നി​യ​മ പ്ര​കാ​ര​മു​ള്ള മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ കൊ​ണ്ടു​വ​ന്ന സ്വ​ർ​ണം ക​ണ്ടെ​ന്നി​യ​ത്.​
ഇ​തി​ന് നി​കു​തി​യും പി​ഴ​യും ഇ​ന​ത്തി​ൽ 12, 26,064 രൂ​പാ ഈ​ടാ​ക്കി. ​സം​സ്ഥാ​ന ച​ര​ക്ക് സേ​വ​ന നി​കു​തി വ​കു​പ്പ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ വി.​ശ്യാം​കു​മാ​ർ, അ​സി.​ക​മ്മീ​ഷ​ണ​ർ എ​ച്ച് ഇ​ർ​ഷാ​ദ് എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കൊ​ല്ലം ജി​ല്ല​യി​ലെ മൊ​ബൈ​ൽ സ്ക്വാ​ഡ് ന​മ്പ​ർ ര​ണ്ടി​ലെ സ്റ്റേ​റ്റ് ടാ​ക്സ് ഓ​ഫീ​സ​ർ എ​ൻ.​അ​ജി​കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​റ്റ് ടാ​ക്സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​സു​രേ​ഷ്, എ​സ്.​രാ​ല​ജ​ഷ് കു​മാ​ർ, പി.​ശ്രീ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.​
ച​ര​ക്കു സേ​വ​ന നി​കു​തി നി​യ​മം നി​ല​വി​ൽ വ​ന്ന ശേ​ഷം ആദ്യമായാണ് കൊ​ല്ലം ജി​ല്ല​യി​ൽ ഒ​രു വ്യ​ക്തി​യി​ൽ നി​ന്നും ഇ​ത്ര​യ​ധി​കം സ്വ​ർ​ണം പി​ടി​കൂ​ടു​ന്നത്്.
നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി സ്വ​ർ​ണം വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്ന് അ​സി.​ക​മീ​ഷ​ണ​ർ (ഇ​ന്‍റ​ലി​ജ​ൻ​സ്) എ​ച്ച്. ഇ​ർ​ഷാ​ദ് അ​റി​യി​ച്ചു ഇ​പ്പോ​ൾ​പി​ടി​കൂ​ടി​യ സ്വ​ർ​ണ​ത്തി​ന് 2,04, 34,427 രൂ​പാ വി​ല വ​രു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.