ഗോ​ൾ​ഡ് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം 18ന് ​കൊ​ല്ല​ത്ത്
Wednesday, August 14, 2019 11:02 PM IST
കൊ​ല്ലം: ഓ​ൾ​കേ​ര​ള ഗോ​ൾ​ഡ് ആ​ന്‍റ് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​ന​വും കു​ടും​ബ സം​ഗ​മ​വും 18ന് ​കൊ​ല്ലം ഹോ​ട്ട​ൽ റാ​വീ​സി​ൽ ന​ട​ക്കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​അ​ബ്ദു​ൾ നാ​സ​ർ‌, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​പ്രേ​മാ​ന​ന്ദ്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ്പു​ത്ത​ൻ​വീ​ട്, സെ​ക്ര​ട്ട​റി എ​സ്.​പ​ള​നി എ​ന്നി​വ​ർ അ​റി​യി​ച്ചു.
രാ​വി​ലെ പ​ത്തി​ന് പ​താ​ക ഉ​യ​ർ​ത്ത​ൽ, തു​ട​ർ​ന്ന് ജെ​മ്മോ​ള​ജി​ക്ക​ൽ ഇ​ൻ​സ്റ്റി​ട്യൂ​ട്ട് ഒ​ഫ് അ​മേ​രി​ക്ക​യു​ടെ സെ​മി​നാ​ർ, എം​സി​എ​ക്സ് സെ​മി​നാ​ർ, ബി​വി​സി ലോ​ജി​സ്റ്റി​ക് സെ​മി​നാ​ർ എ​ന്നി​വ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പൊ​തു​സ​മ്മേ​ള​ന​വും കു​ടും​ബ സം​ഗ​മ​വും ഓ​ൾ ഇ​ന്ത്യ ജെം ​ആ​ന്‍റ് ജു​വ​ല​റി ഡൊ​മ​സ്റ്റി​ക് കൗ​ൺ​സി​ൽ ദേ​ശീ​യ ചെ​യ​ർ​മാ​ൻ എ​ൻ.​അ​ന​ന്ത​പ​ദ്മ​നാ​ഭ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​അ​ബ്ദു​ൾ നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​ബി.​ഗോ​വി​ന്ദ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മേ​യ​ർ വി.​രാ​ജേ​ന്ദ്ര​ബാ​ബു, എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.
ബി.​പ്രേ​മാ​ന​ന്ദ്, ബി.​ഗി​രി​രാ​ജ​ൻ, കെ.​സു​രേ​ന്ദ്ര​ൻ, എ​സ്.​ദേ​വ​രാ​ജ​ൻ, ജി.​ഗോ​പ​കു​മാ​ർ, ന​വാ​സ് പു​ത്ത​ൻ​വീ​ട്, എ​സ്.​പ​ള​നി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന്‍റെ മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ്.
തു​ട​ർ​ന്ന് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ്വീ​ക​ര​ണം, വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ്ദാ​നം, മു​തി​ർ​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് ആ​ദ​ര​വ് എ​ന്നി​വ ന​ട​ക്കും. രാ​വി​ലെ 10.15ന് ​വൃ​ക്ഷ​ത്തൈ ന​ടീ​ലും ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രി​ക്കും.